ബംബ്രാണ, ചൂരിത്തടുക്കയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതി; കൊലക്കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കിയ ബാസിത്തിനെതിരെ വേറെയും കേസുകള്‍, പ്രതി റിമാന്റില്‍
കാസര്‍കോട്: 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതിയായ ബംബ്രാണ, ചൂരിത്തടുക്കയിലെ അബ്ദുല്‍ ബാസിത്ത് (32) എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുമ്പള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചക്കാണ് വാറന്റ് പ്രതിയായ അബ്ദുല്‍ ബാസിത്ത് കുമ്പള എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്(38), സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷ് പി (25), അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി മുരളി (30), സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി അതുല്‍ (30) …