-പി പി ചെറിയാന്‍
ചിക്കാഗോ: വിമാനത്തിലെ ടോയ്‌ലറ്റുകളില്‍ വസ്ത്രങ്ങള്‍ ഫ്‌ളഷ് ചെയ്യുന്നത് നിര്‍ത്തണമെന്നു എയര്‍ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്കുള്ള വിമാനം ചിക്കാഗോയിലേക്ക് തിരിച്ചുപോയതിനെ തുടര്‍ന്ന് വിമാനത്തിലെ ടോയ്‌ലറ്റുകള്‍ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന് യാത്രക്കാര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ബുധനാഴ്ച ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ AI126 വിമാനം പറന്നുയര്‍ന്ന് ഏകദേശം അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എട്ട് ടോയ്‌ലറ്റുകള്‍ അടഞ്ഞുപോയതിനാല്‍ വിമാനം ചിക്കാഗോയിലേക്ക് മടങ്ങുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍, പ്ലാസ്റ്റിക് ബാഗുകള്‍, തുണിക്കഷണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ടോയ്‌ലറ്റിനു തടസ്സം ഉണ്ടാക്കിയതെന്ന് തൊഴിലാളികള്‍ കണ്ടെത്തി.
ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രമേ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നു എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ബോയിംഗ് 777 വിമാനങ്ങളിലെ ടോയ്‌ലറ്റ് അടഞ്ഞുപോകുന്ന സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ചിക്കാഗോ വിമാനത്തിലുണ്ടായതെന്നു വക്താവ് പറഞ്ഞു. ‘പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, ഡയപ്പറുകള്‍, മറ്റ് മാലിന്യങ്ങള്‍’ എന്നിവ മൂലമുണ്ടാകുന്ന ടോയ്‌ലറ്റ് തടസ്സങ്ങള്‍ ജീവനക്കാര്‍ മുമ്പ് പരിഹരിച്ചിരുന്നു.