ഇന്‍സ്റ്റഗ്രാമില്‍ പരിചയം പിന്നെ പ്രണയം; 16കാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു, തളിപ്പറമ്പ് സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തളിപ്പറമ്പിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് സ്വദേശി രാജേഷ് എന്ന അര്‍ജുനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. ഭാര്യയും മക്കളുമുള്ള രാജേഷ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം 2024 ജുലായ് മാസത്തിലാണ് ആദ്യമായി പീഡിപ്പിച്ചത്. കാറുമായി എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി തളിപ്പറമ്പില്‍ പ്രതി താമസിക്കുന്ന റൂമില്‍ വച്ചാണ് പീഡിപ്പിച്ചത്. 2024 ഒക്ടോബര്‍ മാസവും സമാന രീതിയില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രതി പെണ്‍കുട്ടിയോട് പറഞ്ഞ പേര് യഥാര്‍ത്ഥമാണോ എന്നും പൊലീസ് പരിശോധിച്ചു വരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page