സെലെന്‍സ്‌കി മാപ്പ് പറയണമെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചക്കിടയില്‍ രൂക്ഷമായ വാക്കേറ്റതിനുശേഷം ശേഷം ചര്‍ച്ചയുപേക്ഷിച്ച് പോയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മാപ്പ് പറയണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു.
എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്ന ഒരു മീറ്റിംഗിനായി അമേരിക്കയുടെ സമയം പാഴാക്കിയതിനാണ് സെലെന്‍സ്‌കി ക്ഷമ ചോദിക്കണം എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളത്. ഓവല്‍ ഓഫീസില്‍ ട്രംപും സെലിന്‍സ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വാദപ്രതിവാദങ്ങളിലേക്ക് മാറുകയും ഇരു നേതാക്കളും ശബ്ദമുയര്‍ത്തി വെല്ലുവിളികളുയര്‍ത്തുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചുവന്നു അറിയിപ്പില്‍ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് റൂബിയോ പ്രതീക്ഷിക്കുന്നു. സമാധാനം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുദ്ധം ഒരു വര്‍ഷം കൂടി നീണ്ടുനില്‍ക്കുമെന്ന് പറഞ്ഞ ഒരു യൂറോപ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണം
റൂബിയോ അനുസ്മരിച്ചു.
”സമാധാനത്തിനുള്ള സാധ്യതയുണ്ടെങ്കില്‍, അത് ഒരു ശതമാനമാണെങ്കില്‍ പോലും, അത് പരിഗണി ക്കേ ണ്ടതുണ്ടെന്ന് റൂബിയോ പറഞ്ഞു. ”പ്രസിഡന്റ് ട്രംപ് ഇക്കാര്യത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് അതാണ്.” -അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page