ചോദ്യത്തിനു ഉത്തരം പറഞ്ഞില്ല; 11 വയസുകാരനെ ചൂരല്‍ അടിക്ക് വിധേയനാക്കി, ഹിഫ്‌ള് കോളേജ് അധ്യാപകരായ 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചോദ്യത്തിനു ഉത്തരം പറയാത്തതില്‍ പ്രകോപിതരായി പതിനൊന്നു വയസ്സുകാരനെ ഒരു വര്‍ഷത്തോളം ചൂരല്‍ കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ ഹിഫ്‌ള് കോളേജ് ഹോസ്റ്റലിലെ അന്തേവാസിയായ 11കാരനാണ് അതിക്രമത്തിനു ഇരയായത്. 2024 മെയ് മാസം മുതല്‍ 2025 മാര്‍ച്ച് 9 വരെയുള്ള കാലയളവില്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അധ്യാപകരായ രണ്ടു പേര്‍ ചൂരല്‍ വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.
ഭയം കാരണമാണ് ഇതുവരെ കുട്ടി വിവരം പുറത്തു വിടാതിരുന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page