വീട്ടുകാരുടെ എതിര്‍പ്പ് മറി കടന്ന് ലിഖിതശ്രീയും നവീന്‍കുമാറും ഒടുവില്‍ ഒന്നായി; പക്ഷെ ആദ്യരാത്രിയില്‍ സംഭവിച്ചത് ഇങ്ങിനെ
മംഗ്ളൂരു: വീട്ടുകാരുടെ എതിര്‍പ്പുകളെയെല്ലാം മറി കടന്ന് ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനു ഒടുവില്‍ ജീവിതത്തില്‍ ഒന്നായ നവദമ്പതികള്‍ ആദ്യരാത്രിയില്‍ പരസ്പരം കത്തികൊണ്ട് കുത്തിയും തലയ്ക്കടിച്ചും കൊല്ലപ്പെട്ടു. കോലാര്‍, കെ.ജി.എഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോലാറിലെ ഒരു വസ്ത്രാലയം ഉടമയായ നവീന്‍ കുമാര്‍, ഭാര്യ ലിഖിതശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും കല്യാണത്തിനു എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ വിവാഹം നടന്നില്ല. മറ്റൊരു കല്യാണത്തിനു തയ്യാറല്ലെന്ന് ഇരുവരും നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവീട്ടുകാരും കല്യാണം നടത്തിക്കൊടുക്കാന്‍ …