കാസര്‍കോട്: മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷേണി, ബെല്‍ത്തക്കല്ലുവിലൈ സച്ചിതാറൈക്കെതിരെ വീണ്ടും പരാതി. തൊഴില്‍ വാഗ്ദാനം ചെയ്ത് 2.80 ലക്ഷം രൂപ തട്ടിയതിനു ബദിയഡുക്ക പൊലീസ് കേസെടുത്തു. എന്‍മകജെ, വാണിനഗറിലെ രാജേഷിന്റെ പരാതി പ്രകാരമാണ് കേസ്. സിപിസിആര്‍ഐയില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് തന്നില്‍ നിന്നു 2.80 ലക്ഷം രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് രാജേഷിന്റെ പരാതി.
ഇതിനകം 19 കേസുകളാണ് സച്ചിതാറൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത റിമാന്റിലാണ്.