കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ഒരുക്കിയ തിരക്കഥ വിശ്വസിച്ച് പണം നിക്ഷേപിച്ച കുമ്പള, ഉളുവാര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ഉജാര്‍, ഉളുവാര്‍, ഉളുവാര്‍ ഹൗസിലെ എം. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മീനാക്ഷി കപൂര്‍, ലിന്റ എന്നിവര്‍ അമിത ലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനെ സമീപിച്ചത്. 3,25,637 രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് വഞ്ചിക്കപ്പെട്ടുവെന്നു വ്യക്തമായതെന്നു കൂട്ടിച്ചേര്‍ത്തു.