വിഷം കഴിച്ച് പരിയാരത്ത് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തുചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ചന്ദ്രശേഖറിന്റെ മകന്‍ സുജിത്ത് ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 10 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

പത്തനംതിട്ട: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ മുങ്ങി മരിച്ചു.തിരുവനന്തപുരം ബീമാപള്ളിയിലേക്കുള്ള തീര്‍ത്ഥാടക സംഘത്തില്‍ അംഗങ്ങളായിരുന്ന കോയമ്പത്തൂരിലെ മുഹമ്മദ് സ്വോളിന്‍(12), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. ഏതാത്തു പാലത്തിനടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഒഴുക്കില്‍പ്പെട്ട മുഹമ്മദ് സ്വോളിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അജ്മലും ഒഴുക്കില്‍പ്പെട്ടത് എന്നു പറയുന്നു. തീര്‍ത്ഥാടക സംഘത്തില്‍ 13 പേരുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ അടൂര്‍ ഫയര്‍ഫോഴ്‌സാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന് അരക്കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സൗത്ത് കരോലിനയില്‍ സ്റ്റോര്‍ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാര്‍ഡ് മൂറിന്റെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ സൗത്ത് കരോലിന: 1999ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാര്‍ഡ് മൂറിന്റെ വധശിക്ഷ സൗത്ത് കരോലിനയില്‍ നവംബര്‍ ഒന്നിനു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിന്റെ വിചാരണയില്‍ നിന്നുള്ള ജഡ്ജിയും, മുന്‍ ജയില്‍ ഡയറക്ടര്‍, പാസ്റ്റര്‍മാര്‍, അദ്ദേഹത്തിന്റെ കുടുംബം എന്നിവര്‍ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. 2001ലാണ് മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24നു …

വിഷമദ്യ ദുരന്തം: ബീഹാറില്‍ 6 പേര്‍ മരിച്ചു; നിരവധി പേര്‍ ഗുരുതരനിലയില്‍

പാട്‌ന: വ്യാജമദ്യം കുടിച്ചു ബീഹാറില്‍ ആറുപേര്‍ മരിച്ചു. 14 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ബീഹാറിലെ സിവാന്‍ ജില്ലയില്‍ നാലുപേരും സരണ്‍ ജില്ലയില്‍ രണ്ടു പേരുമാണ് മരിച്ചത്. അതേ സമയം ഔരിയ, മഘര്‍ പഞ്ചായത്തുകളില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു ഗുരുതര നിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെയും ആശുപത്രിയിലുള്ളവരുടെയും …

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3ന്; ഹയര്‍സെക്കണ്ടറി മാര്‍ച്ച് 6 മുതല്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നിനാരംഭിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കും. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ. മൂല്യനിര്‍ണ്ണയ ക്യാമ്പ് ഏപ്രില്‍ 8നു തുടങ്ങും. പരീക്ഷാഫലം മേയില്‍ പ്രഖ്യാപിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ്.ഹയര്‍സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29വരെ തീയതികളിലായിരിക്കുമെന്നു മന്ത്രി തുടര്‍ന്നു പറഞ്ഞു.

ആന്ധ്രയില്‍ ഒരു കുടുംബത്തിലെ മൂന്നു തലമുറയെ വെട്ടിക്കൊലപ്പെടുത്തി

അമരാവതി: ഒരു കുടുംബത്തിലെ മൂന്നു തലമുറയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കാജുലൂരുവില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. അക്രമത്തില്‍ പിതാവ് ബത്തുല രമേശ്, മകന്‍ ബത്തുല ചിന്നി, പേരക്കുട്ടി ബത്തുല രാജു എന്നിവര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കൈകളില്‍ അരിവാളുകളുമുണ്ടായിരുന്നു.വൈരാഗ്യവും പ്രതികളുടെ കുടുംബത്തോടു ഇരകള്‍ നടത്തിയ അപകീര്‍ത്തീകരങ്ങളായ പരാമര്‍ശങ്ങളുമാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

പി.പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വാദം ചൊവ്വാഴ്ച; കളക്ടറുടെ രാജി ആവശ്യപ്പെട്ട് കോണ്‍.മാര്‍ച്ച്; സംഘര്‍ഷം

കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണത്തില്‍ റിമാന്റില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ജാമ്യഹര്‍ജി വിശദമായ വാദത്തിനു ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.അതേസമയം കേസില്‍ കക്ഷിചേരാന്‍ മരണപ്പെട്ട എ.ഡി.എമ്മിന്റെ കുടുംബം ഹര്‍ജി നല്‍കി.നവീന്‍ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചു ജില്ലാ കളക്ടര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് കളക്ടറേറ്റ് പരിസരത്ത് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. അല്‍പനേരം സംഘര്‍ഷത്തിനും ഇടയായിരുന്നു. ഇതിനിടെ തെളിവു ശേഖരണത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചുവരെ ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. …

മധ്യപ്രദേശില്‍ മരിച്ച അയ്യപ്പഭക്തന്‍ ശിവപ്രസാദിന്റെ മൃതദേഹം കാസര്‍കോട്ട് സംസ്‌കരിച്ചു

കാസര്‍കോട്: അയോധ്യയില്‍ നിന്നു ശബരിമലയിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്രക്കിടയില്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് അന്തരിച്ച അയ്യപ്പഭക്തന്‍ കൂട്‌ലു, പച്ചക്കാട്ടെ ശിവപ്രസാദിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ കൂട്‌ലു ശിവകൃഷ്ണ ഫ്രണ്ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വച്ചു. മികച്ച പാചകവിദഗ്ധനും സൗമ്യനും എല്ലാവരുടെയും സൗഹൃദത്തിനുടമയുമായ ശിവപ്രസാദിനെ അവസാന നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. പിന്നീട് മൃതദേഹം കൂട്‌ലു പച്ചക്കാട്ടെ വീട്ടിലെത്തിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ഡാലസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്നു വരെ

-പി പി ചെറിയാന്‍ ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിച്ച ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്ന് രണ്ട് മൂന്ന് വരെ ആഘോഷിക്കും.ഒന്നിനു വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ധ്യാന പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും രണ്ടിന് രാവിലെ എം.ജി.ഒ.സി.എം റീട്രെട്ടും നാലുമണിക്കു മെന്റല്‍ ഹെല്‍ത്ത് ആന്റ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും. ആറുമണിക്ക് സന്ധ്യാനമസ്‌കാരവും പ്രസംഗവും ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കും.പെരുന്നാളിന്റെ സമാപന ദിനമായ മൂന്നിനു രാവിലെ പ്രഭാത നമസ്‌കാരം …

ദീപാവലി ആഘോഷം: വൈറ്റ് ഹൗസില്‍ ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഭക്തിഗാനം അവതരിപ്പിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ സൈനിക ബാന്‍ഡ് ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഭക്തിഗാനം അവതരിപ്പിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ചു. ഉത്സവത്തെയും യു.എസിലെ ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷം.ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ് ഒരു വീഡിയോ ആഘോഷത്തില്‍ പങ്കിട്ടു. പിയാനോ, വയലിന്‍, സെല്ലോ, ഡ്രംസ് എന്നിവയില്‍ നാല് ബാന്‍ഡ് അംഗങ്ങള്‍ വിദഗ്ധമായി ഗാനം ആലപിക്കുന്നതു …

തോക്കുകളും 57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

-പി.പി ചെറിയാന്‍ ഓസ്റ്റിന്‍(ടെക്സസ്): ഓസ്റ്റിനില്‍ തോക്കുകളും ,57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഓസ്റ്റിന്‍ പൊലീസ് അറസ്റ്റു ചെയ്തു.2024 സെപ്തംബര്‍ ആദ്യം, ഓസ്റ്റിന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നോര്‍ത്ത് മെട്രോ ടാക്റ്റിക്കല്‍ റെസ്പോണ്‍സ് യൂണിറ്റ് വ്യാപകമായി നടന്ന മോഷണങ്ങളെ കുറിച്ചു അന്വേഷണം ആരംഭിച്ചിരുന്നു. വിക്ടോറിയ സീക്രട്ടിലുണ്ടായ മോഷണത്തില്‍ കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കിയ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞു. സെന്‍ട്രല്‍ ടെക്സസില്‍ ഉടനീളമുള്ള കൂടുതല്‍ മോഷണങ്ങളിലും ഇതേ …

ഇന്‍ഡ്യ-ചൈന അതിര്‍ത്തിയില്‍ നിന്നു ചൈനീസ് സൈനികര്‍ പിന്മാറി; ഇരുസൈനികരും മധുരം കൈമാറി ദീപാവലി ആഘോഷം പങ്കിട്ടു

ന്യൂഡെല്‍ഹി: ഇന്‍ഡ്യാ-ചൈന അതിര്‍ത്തിയില്‍ സുരക്ഷിതത്വത്തിന്റെയും സാമ്പത്തിക സമൃദ്ധിയുടെയും സമഭാവനയുടെയും പൂത്തിരികള്‍ തെളിഞ്ഞു. ഇരുരാജ്യങ്ങളുടെയും കാവല്‍ഭടന്മാര്‍ മധുരപലഹാരങ്ങള്‍ കൈമാറി ഭാഗ്യവും സമാധാനവും ഭദ്രതയും പരസ്പരം പങ്കുവച്ചു ദീപാവലി ആഘോഷിച്ചു.ഡെവ്‌സാംഗ്, ഡെംചോക്ക്, ചുഷ്ഠല്‍ മാള്‍ഡോ, ഭൗലത്ത് ബേഗ് ഓള്‍ഡി, ബഞ്ച, നാഥുല എന്നിവിടങ്ങളിലാണ് സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറിയത്.ഡെപ്‌സാംഗ് സമതലങ്ങളില്‍ നിന്നു സൈനിക ഉദ്യോഗസ്ഥന്മാരെയും ഡെംചോക്കില്‍ നിന്നു സൈനിക താല്‍ക്കാലിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യാനും അതിര്‍ത്തിയില്‍ 2020 ഏപ്രിലിനു മുമ്പുള്ള സ്ഥിതിയിലേക്കു സൈനികരെയും സൈനിക സജ്ജീകരണങ്ങളും പിന്‍വലിക്കാനും …

ട്രംപ് ദൈവവചനത്തിനായുള്ള യോദ്ധാവ് എന്ന് പ്ലാനോ പാസ്റ്റര്‍

-പി പി ചെറിയാന്‍ പ്ലാനോ (ഡാളസ്): ട്രംപിെന ‘ദൈവവചനത്തിനായുള്ള യോദ്ധാവ്’ എന്ന് വിശഷിപ്പിച്ചു കൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി. ഡൊണാള്‍ഡ് ട്രംപിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്ലാനോ മെഗാ ചര്‍ച്ചിലെ സ്വാധീനമുള്ള ഒരു പാസ്റ്റര്‍ ഈ ആഴ്ച ഇവാഞ്ചലിക്കല്‍ നേതാക്കളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ട്രംപിന്റെ വിജയത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥന. പ്രെസ്റ്റണ്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ ജാക്ക് ഗ്രഹാം, ജോര്‍ജിയയിലെ നാഷണല്‍ ഫെയ്ത്ത് അഡൈ്വസറി ബോര്‍ഡ് ഉച്ചകോടിയില്‍ തിങ്കളാഴ്ച ട്രംപിന് മുന്നില്‍ കണ്ണുകള്‍ അടച്ച് ഒരു കൈ വച്ചു …

ടെക്സസ്സില്‍ ഏര്‍ലി വോട്ടിംഗ് നവംബര്‍ ഒന്നിന് വെള്ളിയാഴ്ച അവസാനിക്കും

-പി പി ചെറിയാന്‍ ഡാളസ്: ടെക്സസ്സില്‍ ഒക്ടോബര്‍ 21നു ആരംഭിച്ച ഏര്‍ലി വോട്ടിംഗ് നവംബര്‍ ഒന്നിനു അവസാനിക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലുള്ള മത്സരം ശക്തമായി തുടരുന്ന ടെക്സാസില്‍ വോട്ടര്‍മാര്‍ വന്‍തോതില്‍ വോട്ടുചെയ്യുന്നുണ്ട്. ഏര്‍ലിങ് വോട്ടിംഗിന്റെ ആദ്യ ആഴ്ച അവസാനത്തോടെ ഏകദേശം 30% വോട്ട് രേഖപ്പെടുത്തി.മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിനൊപ്പം ഹാരിസും, ഒഹായോ സെനിലെ ജെഡി വാന്‍സിനൊപ്പം ട്രംപും ചേര്‍ന്ന്, പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്ന വോട്ടമാരെ നേരില്‍ കണ്ട് …

പരമേശ്വരന്‍ നായരുടെ നിര്യാണത്തില്‍ കേരള ഹിന്ദു സൊസൈറ്റി അനുശോചിച്ചു; പൊതുദര്‍ശനവും സംസ്‌കാരവും നവംബര്‍ 3നു ഡാളസില്‍

-പി പി ചെറിയാന്‍ ഡാളസ് (ടെക്സാസ്): നോര്‍ത്ത് ഡോളസിലെ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് ആദ്യകാല അംഗമായ പരമേശ്വരന്‍ നായര്‍ (82) അന്തരിച്ചു. പരമേശ്വരന്‍ നായര്‍ കേരള ഹിന്ദു സൊസൈറ്റിയുടെ ആദ്യകാല അംഗങ്ങളില്‍ ഒരാളും സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് ബോര്‍ഡില്‍ ദീര്‍ഘകാലാംഗവുമായിരുന്നു. 2011ല്‍ (ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ രൂപീകരണ വര്‍ഷം) അതിന്റെ ട്രഷററായിരുന്നു. കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് യൂണിറ്റ് നിര്യാണത്തില്‍ അനുശോചിച്ചു. ഭാര്യ: തങ്കമ്മ നായര്‍.മക്കള്‍: ഡോ. …

സ്വര്‍ണ്ണവില: റെക്കോഡില്‍ നിന്നു റെക്കോഡിലേക്ക്; ഇന്നു പവന് 59,640 രൂപ

കൊച്ചി: സ്വര്‍ണ്ണവില പവന് ഇന്നു 59,640 രൂപയായി വര്‍ധിച്ചു. ഒരു പവന് വ്യാഴാഴ്ച 120 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിനു 15 രൂപ വില വര്‍ധിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ സ്വര്‍ണ്ണം പവന് ആയിരത്തിലധികം രൂപ വര്‍ധിച്ചു. ഈ മാസമാദ്യം 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണവില ആദ്യമായി 59,000ത്തിലെത്തിയത്.

വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴയുണ്ടായേക്കുമെന്നു മുന്നറിയിപ്പില്‍ പറഞ്ഞു.

പൂരം കലക്കലും, കരുവന്നൂര്‍ തട്ടിപ്പും; ഒറ്റത്തന്ത പ്രയോഗവും, അവസാനിക്കാതെ വിവാദങ്ങള്‍

തൃശൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ കെട്ടടങ്ങാത്ത വിവാദമായ പൂരം കലക്കല്‍ സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനു തയ്യാറാകണമെന്നു വാര്‍ത്താലേഖകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.സഹകരണമേഖലയിലെ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിന്റെ ഉറവിടമായ കരുവന്നൂര്‍ സഹകരണ ബാങ്ക് കൃത്രിമങ്ങള്‍ മറച്ചുപിടിക്കാനും അതിനു പിന്നിലുള്ളവരെ സംരക്ഷിക്കാനുമാണ് പൂരം കലക്കല്‍ വിവാദമാക്കി സര്‍ക്കാര്‍ നിലനിറുത്തുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. ഇതിനു വേണ്ടി സാഹചര്യത്തിനനുസരിച്ചു ഓരോ വെളിപാടുകള്‍ സിപിഎം നേതാക്കളും സര്‍ക്കാരും പറയുന്നു.തൃശൂരിലെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തതു …