കാസര്‍കോട്: എലിവിഷം അകത്തുചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ചന്ദ്രശേഖറിന്റെ മകന്‍ സുജിത്ത് ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.