കണ്ണൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണിനെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളില്‍ പ്യൂണായ ഒരാളെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പരിശീലനത്തിനു പോയപ്പോഴായിരുന്നു പീഡനം ഉണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. കുട്ടി തന്നെയാണ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.