മട്ടന്നൂര്‍ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് ഒന്‍പതുതവണ ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റില്‍, സഹായി ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: കണ്ണൂര്‍, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മാണിക്കോത്തെ മുഹമ്മദ് സെനാ(23)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് യുവതിയും മുഹമ്മദ് സെനാനും പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായി. അതിനു ശേഷം പല തവണ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഹൊസ്ദുര്‍ഗ് പൊലീസിനു കൈമാറുകയായിരുന്നു.
യുവതിയെ ഒന്‍പതു തവണ കാഞ്ഞങ്ങാട്ടെ ഒരേ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒന്‍പതു തവണ മുറിയെടുക്കാന്‍ ഒരേ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കിയിരുന്നതെന്നു പൊലീസ് പറഞ്ഞു. കേസിലെ കൂട്ടുപ്രതിയായ ഇംതിയാസ് ഗള്‍ഫിലേക്ക് കടന്നതായും ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ സെനാന് വാഹനസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page