കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ഇ. അനൂബ് കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മഞ്ചേശ്വരത്തേക്ക് മാറ്റി നിയമിച്ചത്. മുളിയാര്‍ പാണൂര്‍ സ്വദേശിയാണ് അനൂബ് കുമാര്‍.
അനൂബിന് പകരം സ്ഥാനക്കയറ്റം കിട്ടിയ രൂപേഷിനെ സൈബര്‍ സ്റ്റേഷനില്‍ നിയമിച്ചു.
മഞ്ചേശ്വരത്തു നിന്നു ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്കും മാറ്റി.