പെരിയ, മുത്തനടുക്കത്ത് കാറിൽ കടത്തിയ 256 ഗ്രാം എം.ഡി. എം. എ യുമായി അറസ്റ്റിലായത് പൊവ്വൽ, ആലംപാടി സ്വദേശികൾ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 256.02 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ അറസ്റ്റിൽ . മുളിയാർ, പൊവ്വൽ , സയ്യദ് മഹലിലെ മുഹമ്മദ് ഡാനിഷ് (30), ചെങ്കള ,ആലംപാടിയിലെ അബ്ദുൽ ഖാദർ (40) എന്നിവരെ ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ പെരിയ , മുത്തനടുക്കം, പുളിക്കാലിൽ വച്ചാണ് ബേക്കൽ എസ് ഐ .എം . സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് …

കരിന്തളത്ത് സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം;കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കാസർകോട്: നീലേശ്വരം, കരിന്തളത്ത് സി.പിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം. പെരിയങ്ങാനം, കാടങ്കോട് ഹൗസിലെ സി. നിപിൻ(30) ആണ് വധശ്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെരിയങ്ങാനം ബസ് വൈറ്റിംഗ് ഷെഡിനു സമീപത്താണ് സംഭവം. തലയ്ക്ക് കുത്തേറ്റനിപിൻ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത നീലേശ്വരം പൊലീസ് കോൺഗ്രസ് പ്രവർത്തകനായ മണി എന്ന മണികണ്ഠനെ അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

മീൻ പിടിത്തത്തിനു കടലിലെറിഞ്ഞ വലയിൽ യുവാവിൻ്റെ മൃതദേഹം കുടുങ്ങി

കാസർകോട്: മീൻ പിടിക്കാൻ കടലിലെറിഞ്ഞ വലയിൽ യുവാവിൻ്റെ മൃതദേഹം കുടുങ്ങി. ഇന്നു രാവിലെ കാസർകോട് കസ്ബ തുറമുഖത്തിനടുത്തു മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.കസബ കടപ്പുറത്തെ രമേശൻ്റെ മകൻ ആദിത്യൻ്റെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആദിത്യൻ ചൊവ്വാഴ്ച ഉച്ചക്കു ഹാർബറിനടുത്തേക്കു പോയതായിരുന്നുവെന്നു പറയുന്നു. അതേ സമയം ആദിത്യൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ ചെയിനും കൈയിൽ ധരിച്ചിരുന്ന സ്വർണ്ണ കാപ്പും കാണാതായിട്ടുണ്ടെന്നു സംസാരമുണ്ട്. മാത്രമല്ല മുതദേഹംത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും പറയുന്നു. ആദിത്യൻ്റെ മൊബൈലും ബൈക്കും സംഭവസ്ഥലത്തിനടുത്തു കണ്ടെത്തിയിരുന്നു. ആദിത്യനെ …

കാറിൽ കടത്തിയ കാൽ കിലോ എം.ഡി എം എയുമായി 2 പേർ പിടിയിൽ; അറസ്റ്റിലായത് പെരിയ, മുത്തനടുക്കത്ത് വച്ച്

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 250 ഗ്രാം എം ഡി എയുമായി 2 പേർ അറസ്റ്റിൽ . ബോവിക്കാനം പൊവ്വലിലെ മുഹമ്മദ് ഡാനിഷ് , വിദ്യാനഗർ ആലംപാടിയിലെ അബ്ദുൽ ഖാദർ എന്നിവരാണ് പെരിയ , മുത്തനടുക്കത്ത് വച്ച് പിടിയിലായത് . ചൊവ്വാഴ്ച്ച രാത്രി 8.30 ന് ആണ് ഇരുവരും ഡാൻ സാഫ് ടീമിന്റെ പിടിയിലായത് . സംഘത്തെ ബേക്കൽ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കാർ പൊലിസ് കസ്റ്റഡിയിലാണ്

ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. 20.12.2024ന് ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 1975ൽ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷൻ മൂന്നും നാലും ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷൻ ആറിന് വിരുദ്ധമാണെന്നും അതിനാൽ ഇവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.കോഴിക്കോട് സബ് കോടതി ഉത്തരവിനെതിരെ എൻ.പി. രമണി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് …

വ്യക്തതയില്ലാതെയുള്ള മരുന്നെഴുത്ത് വേണ്ട; ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികൾക്ക്കൂടി വായിക്കാൻ കഴിയുന്ന വിധത്തിൽ ഡോക്ടർമാർ ജനറിക് മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികൾ എഴുതുന്ന ഡോക്ടർമാരെ വിമർശിച്ചു കൊണ്ടാണ് നടപടി. മെഡിക്കൽ രേഖകൾ യഥാക്രമം രോഗികൾക്ക് ലഭ്യമാക്കണം.രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം ഡിജിറ്റലായി മെഡിക്കൽ രേഖകൾ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണം. മെഡിക്കൽ രേഖകൾ ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അധികൃതർ രോഗിയെ …

സൂംബ വിവാദം: വിമർശനം ഉന്നയിച്ച അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പിലാക്കിയതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി 3 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മെമോ നൽകിയതിന്റെ പിറ്റേ ദിവസം സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന അഷ്റഫിന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്.സസ്പെൻഷൻ നടപടി പുനപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാരൻ നൽകിയ മറുപടി കൂടി ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു.വിദ്യാലയത്തിലേക്കു കുട്ടികളെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണെന്നും ആൺ,പെൺ …

ചന്ദ്രമുഖിയിലെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനു 5 കോടി രൂപ നഷ്ടപരിഹാരം നൽകണം; ‘നയൻതാര ബിയോണ്ട് ദി ഫെറി ടെയിലി’നെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: നടി നയൻതാരയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദി ഫെറി ടെയിലി’നു വീണ്ടും നിയമകുരുക്ക്. ഡോക്യുമെന്ററിയിൽ തമിഴ് സിനിമയായ ചന്ദ്രമുഖിയിലെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനു 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും നോട്ടിസ് അയച്ചു.2024 നവംബറിലാണ് നയൻതാര ‘ബിയോണ്ട് ദി ഫെറി ടെയിൽ’ പുറത്തിറങ്ങിയത്. പിന്നാലെ താൻ നിർമിച്ച ‘നാനും റൗഡി താൻ’ എന്ന …

ആദ്യ ഗാനം യേശുദാസിന്റെ പിതാവിനൊപ്പം ; പിന്നണിഗായികയും നടിയും ഡബ്ബിങ് ആർടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും പിന്നണി ഗായികയും നടിയുമായ സി.എസ്. രാധാദേവി (94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം.സിനിമ, നാടക നടി, ഡബ്ബിങ് ആർടിസ്ററ് എന്നീ നിലകളിൽ ശ്രദ്ധേയയായി.രാജ്യത്ത് ജീവിച്ചിരിക്കുന്ന പിന്നണി ഗായികരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു. 1950ൽ നല്ലതങ്ക എന്ന ചിത്രത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊത്താണ് ആദ്യ ഗാനം പാടിയത്. പിന്നീട് യേശുദാസിനൊപ്പവും പാടി.1984ൽ തിക്കുറിശി നായകനായ സ്ത്രീ എന്ന സിനിമയിൽ രണ്ടാം നായികയായിരുന്നു. ആകാശവാണിയിൽ 60 വർഷത്തോളം പ്രവർത്തിച്ചു. സംഗീത നാടക അക്കാദമിയുടെ …

കോന്നിയിൽ പാറമട ഇടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു ;രണ്ടാമനായി രക്ഷാപ്രവർത്തനം തുടരുന്നു

പത്തനംതിട്ട: കോന്നി ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ അടർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുടുങ്ങി കിടക്കുന്ന രണ്ടാമത്തെയാളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിറ്റാച്ചിയുടെ ഹെൽപ്പറായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 3 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഹിറ്റാച്ചി ഉപയോഗിച്ച് കല്ലുകൾ മാറ്റിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.ഹിറ്റാച്ചിയുടെ ഓപ്പറേറ്റർക്കായാണ് തിരച്ചിൽ നടക്കുന്നത്. മുകളിൽ വീണ കല്ലുകൾക്കിടയിലാണ് തൊഴിലാളി കുടുങ്ങി കിടക്കുന്നത്. എന്നാൽ ഇവിടേക്ക് എത്താൻ പ്രയാസമുണ്ട്. വിദഗ്ധരായ രക്ഷാപ്രവർത്തകരെ ഉപയോഗിച്ച് തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് …

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മൻ

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിലാണ് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. അപകടം നടന്ന ഉടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.നേരത്തേ സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വി.എൻ. വാസവൻ ബിന്ദുവിന്റെ കുടുംബത്തിനു കൈമാറിയിരുന്നു. ജില്ലാ കലക്ടർ നൽകുന്ന …

ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ 78 മരണം, 30 ലധികം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 78 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 50 പേർ മിന്നൽ പ്രളയം, മണ്ണടിച്ചിൽ, മേഘ വിസ്ഫോടനം എന്നിവയിലാണ് മരിച്ചത്. 28 പേർ കനത്ത മഴയെ തുടർന്നുണ്ടായ വാഹനാപകടങ്ങളിലും മരിച്ചു. 30ലധികം പേരെ കാണാതായി. സംസ്ഥാനത്ത് ജൂൺ 20ന് ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്.269 റോഡുകളും 285 വൈദ്യുത ട്രാൻസ്ഫോമറുകളും തകർന്നു. 279 ജല വിതരണ പദ്ധതികളെയും ഇതു ബാധിച്ചു. സംസ്ഥാനത്തൊട്ടാകെ 57 കോടി രൂപയുടെ നാശ …

ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിച്ചു; 14കാരൻ ചികിത്സയിൽ

കോഴിക്കോട്: ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിച്ച ഒൻപതാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഭിഷേക് (14) ആണ് ചികിത്സ തേടിയത്.വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിക്കുകയായിരുന്നു. പിന്നാലെ ചുണ്ട് തടിച്ചു വരികയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് താമരശേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ഡോക്ടർമാരുടെ നിർദേശ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.കഴിഞ്ഞ ദിവസങ്ങളിലും സമാനമായ വിഷക്കായ കഴിച്ച് 2 കുട്ടികൾ …

കുമ്പള ട്രാഫിക് പരിഷ്‌കരണം: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എസ് ഡിപി ഐ

കുമ്പള: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി കുമ്പള ടൗണിലെ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു വേണം നടപ്പിലാക്കാനെന്ന് എസ് ഡിപി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ നൗഷാദ് ആവശ്യപ്പെട്ടു.കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കിലും ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വ്യാപാരികള്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും ആശങ്കയുണ്ട്. അവരുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലാകരുത് ട്രാഫിക് പരിഷ്‌കരണമെന്ന് അറിയിപ്പില്‍ പറഞ്ഞു.കുമ്പള ടൗണില്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയ സ്ഥലത്തു ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് …

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം : കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കാസർകോട് ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി റോഡ് ഉപരോധിച്ചു.ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ. തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ മന്ത്രി രാജിവെക്കണമെന്നു ഉപരോധം ആവശ്യപ്പെട്ടു.ഉപരോധത്തിന് സംസ്ഥാന …

കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രിക്ക്

കാസർകോട് :സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രി ഏറ്റുവാങ്ങി.അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി, ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു. കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവൻ മാസ്റ്ററും ഡയറക്ടർ കെ.ആർ. ജയാനന്ദൻ, സെക്രട്ടറി പ്രദീപ്.കെ എന്നിവരും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും, അവാർഡും സ്വീകരിച്ചു. രണ്ടാം സമ്മാനം കൊച്ചി സഹകരണ ആശുപത്രിക്കും മൂന്നാം സമ്മാനം കോട്ടയം ജില്ലാ …

സഞ്ജുവിന് പൊന്നും വില; വിഷ്ണു വിനോദിനും ജലജ് സക്സേനയ്ക്കും 10 ലക്ഷത്തിലേറെ, കെസിഎൽ താരലേലം പൂർത്തിയായി

തിരുവനന്തപുരം : കേരളക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വില കൂടിയ താരമായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. പരമാവധി ചെലവഴിക്കാവുന്ന തുക 50 ലക്ഷമായിരിക്കെയാണ് സഞ്ജുവിനായി കൊച്ചി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് സഞ്ജുവിനെ ടീമിൽ എത്തിക്കുകയായിരുന്നു.12.80 ലക്ഷം രൂപയ്ക്ക് …

എറണാകുളം ജില്ലാ ജയിലിൽ സംഘർഷം; ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഓഫിസിൽ കയറി മർദിച്ച് വിചാരണ തടവുകാരൻ

കൊച്ചി : കാക്കനാട് ജില്ലാ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസറെ വിചാരണതടവുകാരൻ ആക്രമിച്ചു. ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ മറ്റു 2 ജീവനക്കാർക്കും പരുക്കേറ്റു.നിതിൻ സഹതടവുകാരനെ ദേഹോപദ്രവം ഏൽപിച്ചതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്.തുടർന്ന് ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഓഫിസിൽ കയറി ആക്രമിക്കുകയായിരുന്നു. തള്ളി നിലത്തിട്ട ശേഷം ചവിട്ടുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഓഫിസിന് മുന്നിലെ ജനാലയും ഇയാൾ അടിച്ചു തകർത്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.