തലസ്ഥാന നഗരിയില്‍ യുവാവും യുവതിയും ലോഡ്ജില്‍ മരിച്ച നിലയില്‍; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായി സംശയം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കാണപ്പെട്ടു.
ഒരു സ്വകാര്യ ടി.വി ചാനലിലെ ജീവനക്കാരനായ കുമാര്‍, ആശ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം പേയാട് സ്വദേശികളാണ് ഇരുവരും. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് സംശയിക്കുന്നു. ആശയുടെ കഴുത്തില്‍ ഗുരുതരമായ മുറിവുണ്ട്. കുമാറിന്റെ കൈ ഞരമ്പ് മുറിച്ച നിലയിലാണ്. രണ്ടു ദിവസം മുമ്പു കുമാറാണ് മുറി വാടകക്കെടുത്തത്. ശനിയാഴ്ച രാവിലെയാണ് ആശ ഈ മുറിയിലെത്തിയത്. അതിനു ശേഷം ഇരുവരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു ജീവനക്കാര്‍ വിവരം പൊലീസിലറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ കാരണം വ്യക്തമാവു എന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page