പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടന്നത് ചോദ്യം ചെയ്ത പൊലീസുകാരന്റെ കൈപിടിച്ച് തിരിച്ചു; തായന്നൂര്‍ സ്വദേശി അറസ്റ്റില്‍, സംഭവം ബേക്കലില്‍

കാസര്‍കോട്: പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത പൊലീസുകാരന്റെ കൈപിടിച്ച് തിരിച്ചതായി പരാതി. കേസെടുത്ത പൊലീസ് അതിക്രമം നടത്തിയ അമ്പലത്തറ, തായന്നൂരിലെ മനോജ് തോമസി(44)നെ അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രഞ്ജിത്ത് എന്ന പൊലീസുകാരനാണ് സംഭവ സമയത്ത് ജി.ഡി ചാര്‍ജില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് സ്റ്റേഷനില്‍ എത്തിയ മനോജ് തോമസ് അനുമതിയില്ലാതെ അകത്തേക്ക് കയറിപ്പോയി. ഈ നടപടിയെ രഞ്ജിത്ത് ചോദ്യം ചെയ്തു. ഇതോടെ പുറത്തേക്ക് ഇറങ്ങിപ്പോയ മനോജ് വീണ്ടും തിരികെയെത്തി അകത്തേക്ക് പോകുന്നത് തടഞ്ഞപ്പോഴാണ് കൈപിടിച്ച് തിരിച്ചതെന്നു പരാതിയില്‍ പറഞ്ഞു. ഇതോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ മനോജ് തോമസിനെ കസ്റ്റഡിയിലെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ മനോജ് തോമസ് അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ നേരത്തെ സമാന രീതിയില്‍ അതിക്രമിച്ചു കയറിയിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page