പൊലീസ് സംഘം തളങ്കര, ബാങ്കോട് കടവില്‍ എത്തിയത് പുഴമണല്‍ കടത്ത് പിടികൂടാന്‍; വലയില്‍ കുരുങ്ങിയത് എംഡിഎംഎയുമായി ചൂരി സ്വദേശി
കാസര്‍കോട്: പഴ്‌സില്‍ സൂക്ഷിച്ച 2.17 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൂഡ്‌ലു, ചൂരി മെട്രോസ്ട്രീറ്റിലെ എ.എ ഫര്‍ഹാനെ (29)യാണ് എസ്.ഐ. കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്.പുഴമണല്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം ബാങ്കോട് പൂഴിക്കടവിനു സമീപത്ത് എത്തിയത്. പുലര്‍ച്ചെ 5.45മണിയോടെ ബാങ്കോട് കടവ് ഭാഗത്തു നിന്നു അമിത വേഗതയില്‍ എത്തിയ കാര്‍ പൊലീസ് വാഹനം കണ്ട് പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫര്‍ഹാന്‍ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. വിശദമായ പരിശോധനയിലാണ് പൊളിത്തീന്‍ കവറില്‍ സൂക്ഷിച്ചിരുന്ന …