റോമില്‍ പുതുവത്സരം ആഘോഷിച്ച് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: റോമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും ചിത്രങ്ങള്‍ വൈറല്‍. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായത്. രണ്ടുപേരും പങ്കുവച്ചത് ഒരേ സ്ഥലത്തുനിന്നും എടുത്ത ചിത്രങ്ങളാണെന്നും ഇരുവരും റോമില്‍ അവധി ആഘോഷിക്കുകയാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. വിജയ് പങ്കുവച്ച ഒരു ചിത്രത്തില്‍ നടന്റെ തോളില്‍ തല ചായ്ച്ചിരിക്കുന്ന മുഖം മറച്ചിരിക്കുന്ന ഒരു സ്ത്രീയെ കാണാം. ഇത് രശ്മികയാണെന്ന് ആരാധകര്‍ പറയുന്നു.

മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും, കേക്ക് മുറിക്കുന്നതും, വിനോദസഞ്ചാര സാഹസികതകളുമാണ് രശ്മിക പോസ്റ്റില്‍ പങ്കുവച്ചത്. ഇതില്‍ ഫോട്ടോയെടുക്കുന്നതിനിടെ രശ്മികയുടെ കയ്യില്‍ പിടിച്ച ആണ്‍രൂപം ദേവരകൊണ്ടയുടേതാണെന്നും ആരാധകര്‍ പറയുന്നു.

2026 ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റോമന്‍ യാത്രകളുടെ ചിത്രങ്ങളും പുറത്തുവന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ കൊട്ടാരത്തില്‍ വിവാഹ ചടങ്ങുകള്‍ നടക്കുമെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page