മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം ചങ്ങാടത്തില്‍ കെട്ടിവെച്ച് തോട്ടിലൊഴുക്കി; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം ചങ്ങാടത്തില്‍ കെട്ടിവെച്ച് തോട്ടിലൊഴുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടതുഭരണം നാടിനെ ദുരിതത്തിലാക്കിയെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയാണ് കോലം തോട്ടിലൊഴുക്കി പ്രതിഷേധിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.

സമസ്ത മേഖലകളിലെയും വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടിയെന്നും എല്‍ഡിഎഫ് സര്‍ക്കാറിനെ ജനം താഴെയിറക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധത്തിന് ശേഷം ചങ്ങാടവും കോലവും തോട്ടില്‍ നിന്നെടുത്ത് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page