ബ്യൂട്ടി പാർലറുകളെ യൂസർ ഫീ യിൽ നിന്ന് ഒഴിവാക്കണം: കെ എസ്.ബി. എ.

കാസർകോട് : ബ്യൂട്ടി പാർലറുകളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കണമെന്ന് കെ എസ് ബി എ ലേഡി ബ്യൂട്ടീഷ്യൻ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പരിശീലനമോ , ലൈസൻസോ ഇല്ലാതെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു .കുമ്പളയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി നെറിൻ ജോൺസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സുനിത ഗുലാൽ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പൂർണിമ , കെ.എസ്.ബി.എ. സംസ്ഥാന സെക്രട്ടറി പി.കെ.മധു ,സംസ്ഥാന പ്രസിഡൻറ് ശ്യാമ നായർ ,യോഗിത റാണി, രേവതി ,ആർ. രമേശൻ ,വീര, സത്യനാരായണ എം , ഗോപി ,പുഷ്പ, സ്നേഹ, സരിത ഷെട്ടി, ഹർഷിത പ്രസംഗിച്ചു. ഭാരവാഹികളായി പൂർണിമ (പ്രസി),സുമിത്ര (സെക്ര), ശില്പകുമാരി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. കലാപരിപാടികളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page