സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും പുതുവത്സരം ആഘോഷിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍: സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും പുതുവത്സരം ആഘോഷിച്ച് പ്രശംസ പിടിച്ചുപറ്റി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി. ഐപിഎസ്. പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് പൊലീസുകാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനിടെയാണ് അവര്‍ക്ക് ആവേശം നല്‍കാന്‍ സിറ്റി കമ്മിഷണര്‍ നേരിട്ട് എത്തിയത്.

കണ്ണൂര്‍, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലും കമ്മീഷണര്‍ സന്ദര്‍ശനം നടത്തി പൊലീസുകാര്‍ക്ക് പുതുവത്സര ആശംസകള്‍ നേരുകയും സ്നേഹോപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കമ്മീഷണറുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് പലരും രംഗത്തെത്തി.

കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തിയായിരുന്നു കമ്മീഷണറുടേതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥന്‍ തങ്ങളുടെ അടുക്കല്‍ നേരിട്ടെത്തി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിലുള്ള സന്തോഷം പൊലീസുകാര്‍ പ്രകടിപ്പിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page