തളിപ്പറമ്പ: ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ പയ്യാവൂര്‍ പൊന്നമ്പറമ്പ് സ്വദേശി പ്രദീപന്‍ (47)ആണ് പിടിയിലായത്. ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവം. ഇന്നലെ(ബുധനാഴ്ച ) രാവിലെ പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കുഴഞ്ഞുവീണ ഇയാളെ പരിയാരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പ്രദീപനെ റിമാന്റ് ചെയ്തു.







