വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കാലില്‍ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; വേദന സഹിച്ച് നടന്നത് അഞ്ചു മാസം; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതിയുമായി യുവാവ്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയപ്പോള്‍ കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചുപറമ്പ് വീട്ടില്‍ അനന്തുവാണ് പരാതി നല്‍കിയത്. അഞ്ചു മാസം വേദന സഹിച്ചു നടന്ന അനന്തു പിന്നീട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയും മുറിവില്‍ നിന്ന് ചില്ല് നീക്കം ചെയ്യുകയുമായിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അനന്തുവിന് പിന്നീട് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

ജൂലൈ 17 ന് രാത്രി വളഞ്ഞവഴിയില്‍ വച്ച് ബൈക്കില്‍ കാറിടിച്ചാണ് അനന്തുവിന് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അനന്തുവിന്റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ടശേഷം വാര്‍ഡില്‍ അഡ്മിറ്റാക്കി. പരിശോധനകള്‍ക്ക് ശേഷം മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം തുന്നല്‍ എടുത്ത് വിട്ടയച്ചു.

ഏതാനും ദിസങ്ങള്‍ക്ക് ശേഷം കാലിന് വേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയും ഉണ്ടായതോടെ ഡിസംബര്‍ 22ന് അനന്തു വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെത്തി. ഷുഗര്‍ കൂടുതലാണെന്നും ഐസിയുവില്‍ കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നും മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടണമെന്നുമായിരുന്നു ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് പുന്നപ്ര സഹകരണ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ല് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കാല്‍മുട്ടിന്റെ ഭാഗത്തു നിന്ന് ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തു. അപകട സമയത്ത് മുറിവേറ്റ ഭാഗത്ത് തറച്ച് കയറിയ ചില്ലാകാം ഇതെന്നാണ് കരുതുന്നത്. ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കലക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page