പുത്തിഗെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് Vsകോണ്‍ഗ്രസ്; ബിജെപിക്കും സിപിഎമ്മിനും കൗതുകം
കുമ്പള: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിഗെ ഡിവിഷനില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെല്ലാം രംഗത്തുണ്ടെങ്കിലും പ്രധാന മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കുമെന്നു വ്യക്തമായി.കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി യൂത്ത് നേതാവ് ജുനൈദ് മത്സരിക്കുന്ന ഈ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കര്‍ഷക സംഘടനാ നേതാവുമായ ഷുക്കൂര്‍ കണാജെയും പത്രിക സമര്‍പ്പിച്ചു മത്സരരംഗത്തു നിലയുറപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി നേതൃത്വം നിഷ്പക്ഷ നിലപാടെടുത്തില്ലെന്നതാണ് ഷുക്കൂറിനെ പ്രകോപിപ്പിച്ചതെന്നറിയുന്നു.കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തില്‍ നടന്നിരുന്ന …