അഹമ്മദാബാദ് വിമാനാപകടം; ഔദ്യോഗിക കണക്കു പുറത്തുവിട്ട് കേന്ദ്രസർക്കാർ, 275 പേർ മരിച്ചു, 34 പേർ പ്രദേശവാസികൾ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ 275 പേർ മരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. വിമാനത്തിലെ യാത്രക്കാരായ മലയാളി നഴ്സ് രഞ്ജിത ഉൾപ്പെടെ 241 പേർ മരിച്ചു. പ്രദേശവാസികളായ മറ്റു 34 പേരും മരിച്ചു.120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്കു കൈമാറി. മരിച്ചവരിൽ 6 പേരെ മാത്രമാണ് മുഖം നോക്കി തിരിച്ചറിയാനായത്. ശേഷിക്കുന്നവരെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് തിരിച്ചറിഞ്ഞത്.ജൂൺ 22നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ …

പ്രദർശനാനുമതി നൽകണം; സുരേഷ് ഗോപി ചിത്രം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി, ഇടപെടാനാകില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയുടെ തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും ജാനകിയെന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നടപടി.എന്നാൽ ഹർജി നൽകിയതിനു പിന്നാലെ റിവ്യു കമ്മിറ്റി വ്യാഴാഴ്ച സിനിമ വീണ്ടും കാണുമെന്ന് സെൻസർ ബോർഡ് റീജിണൽ മാനേജർ അറിയിച്ചെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.അതിനിടെ ഇടപെടാൻ പരിമിതികളുണ്ടെന്ന് …

യൂണിഫോമിന് പിന്നിൽ പേന കൊണ്ട് കുത്തിവരച്ചത് ചോദ്യം ചെയ്തു : പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം, ഗുരുതര പരുക്ക്

പത്തനംതിട്ട: യൂണിഫോമിന് പിന്നിൽ പേന കൊണ്ട് കുത്തിവരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. എഴുമറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി അഭിനവ് ബി. പിള്ളയ്ക്കാണ്(17) മർദനമേറ്റത്. തലയ്ക്ക് പിന്നിലും മുഖത്തിനും കണ്ണിനും പരുക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ബ്ലെസൻ എന്ന വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ഇന്ന് വൈകിട്ട് 3നാണ് സംഭവം. അഭിനവും മർദിച്ച വിദ്യാർഥികളും ഇംഗ്ലിഷ് ക്ലാസിൽ ഒരുമിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ …

ഇത്തവണ കാലവർഷം കനത്തു, ഒരു മാസത്തിനിടെ പെയ്തത് 53% അധിക മഴ, കൂടുതൽ മഴ കണ്ണൂരിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തി ഒരു മാസം പിന്നിടുമ്പോൾ 53 % അധിക മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. 1432 മില്ലി മീറ്റർ. കാസർകോട്, കോഴിക്കോട് ജില്ലകളും കനത്ത മഴ പെയ്തു. ഒരു മാസത്തിനിടെ 17 ദിവസവും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിലെത്തിയ മേയ് 24 മുതൽ 31 വരെ പെയ്തത് 440% അധിക മഴയാണ്. ഇക്കാലയളവിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചു. …

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സേവന രംഗത്തെ മാതൃക : ഡിസ്‌ട്രിക്‌ട്‌ വൈ. ഗവര്‍ണര്‍

കാസര്‍കോട്‌ : ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സാമൂഹ്യ സേവന – ജീവകാരുണ്യ മേഖലകളിൽ മാതൃകയാണെന്നും മറ്റു ക്ലബ്ബുകൾ അവരെ മാതൃകയാക്കണമെന്നും ഡിസ്‌ട്രിക്‌ട്‌ വൈസ്‌ ഗവര്‍ണര്‍ പി.എസ്‌ സൂരജ്‌പറഞ്ഞു. ചന്ദ്രഗിറി ക്ലബ്ബിന്റെ സ്ഥിരം പ്രൊജക്‌ടുകളായ സൗജന്യ ഡയാലിസിസ്‌ യൂണിറ്റും, ആംബുലന്‍സ്‌ സര്‍വ്വീസും, കോഴിക്കോട്‌, മാഹി, കണ്ണൂര്‍, വയനാട്‌, കാസര്‍കോട്‌ജില്ലകൾ അടങ്ങുന്ന ഡിസട്രിക്‌ട്‌ 318-ഇ യിലെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റി. ചന്ദ്രഗിരി ലയൻസ് ക്ലബ്ബ്‌ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എല്‍ റഷീദ്‌ അദ്ധ്യക്ഷത വഹിച്ചു.അബ്‌ദുല്‍ അസീസ്‌ …

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട കനത്ത മഴ തുടരും; കാസർകോട് ഇന്നും നാളെയും യെലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കാനാണ് സാധ്യത. കാസർകോട്ടെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരമേഖലയിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. എന്നാൽ കേരള, കർണാടക, …

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി മധുര, തെങ്കാശി, പുനലൂർ വഴി ആലപ്പുഴയിൽ; 2 യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി നാട്ടിലെത്തിയ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളി സ്വദേശികളായ അഖിൽ അജയൻ (27), പ്രശാന്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 29 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.ബെംഗളൂരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ആലപ്പുഴയിലെ ചാരുംമൂട്ടിലെത്തിയത്. ഇവിടെ നിന്ന് കായംകുളത്തു പോകാൻ കെഎസ്ആർടിസി ബസിൽ കയറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെത്തി. പൊലീസിനെ കണ്ട പ്രതികൾ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ …

വീണ്ടും സദാചാര ഗുണ്ടായിസം; പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു യുവാവിനു ക്രൂര മർദനം, 2 പേർ അറസ്റ്റിൽ

പാലക്കാട്: ചാലിശേരിയിൽ പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു യുവാവിനെ ക്രൂരമായി മർദിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചാലിശേരി കപ്പൂരാണ് സംഭവം. വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത്(42), കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം യുവതിയെ വട്ടേക്കുന്നിലെ വീട്ടിൽ കൊണ്ടുവന്നിറക്കിയതു കണ്ട പ്രതികൾ യുവാവിനെ ചോദ്യം ചെയ്തു. തുടർന്ന് ക്രൂരമായി മർദിച്ചു. ശരീരമാസകലം പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ വാരിയെല്ലിന് ക്ഷതമേറ്റെന്നാണ് വിവരം. ചാലിശേരി പൊലീസ് കേസെടുത്ത് …

ഇന്ത്യയ്ക്കും തിരിച്ചടി; ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടാൻ ഇറാൻ, എണ്ണവില കുതിച്ചുയരും

ടെൽഅവീവ്/ ടെഹ്റാൻ: 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടാൻ ഇറാൻ. ഇതു സംബന്ധിച്ച സർക്കാർ തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമൂസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്.ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഹോർമൂസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഇതോടെ രാജ്യത്തും എണ്ണ വില കുതിച്ചുയരും.ഞായറാഴ്ച പുലർച്ചയോടെയാണ് …

എബിവിപി സംസ്ഥാന വിദ്യാഭ്യാസ ബന്ദ് തിങ്കളാഴ്ച

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിക്കു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങൾക്കു നേരെ നടന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം. എബിവിപിയുടെ സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണം. 50 വോളം …

ഗോത്രവിഭാഗങ്ങളെ പാക്കിസ്താൻ ഭീകരരുമായി താരതമ്യപ്പെടുത്തി; നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: ഗോത്ര വിഭാഗങ്ങൾക്കെതിരായി പരാമർശം നടത്തിയ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ എസ്.സി – എസ് ടി നിയമപ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിലിൽ സൂര്യ നായകനായ തമിഴ് ചിത്രം റെട്രോയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് വിവാദ പരാമർശം. പരിപാടിയിൽ സംസാരിക്കുന്നതിനിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ 500 വർഷങ്ങൾക്കു മുൻപ് നടന്ന ഗോത്ര യുദ്ധവുമായി വിജയ് ദേവരകൊണ്ട താരതമ്യപ്പെടുത്തുകയായിരുന്നു. പിന്നാലെ നടൻ ഗോത്ര വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗോത്രവിഭാഗ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് നെനാവത്ത് …

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ; യെല്ലോ അലര്‍ട്ട് 11 ജില്ലകളില്‍

തിരുവനന്തപുരം: ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് …

മന്ത്രി ശിവൻകുട്ടി സ്ത്രീ വിരുദ്ധ മനോഭാവത്തിൻ്റെ ആൾ രൂപം: എം.എൽ. അശ്വിനി

കാസർകോട്: സംസ്ഥാന സർക്കാരും രാജ്ഭവനും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലുണ്ടായിരുന്ന ഭാരതമാതാവിൻ്റെ ഛായാചിത്രത്തെ കാവിക്കൊടിയേന്തിയ വനിതയുടെതാണെന്ന മന്ത്രി ശിവൻകുട്ടിയുടെ പരാമർശം അദ്ദേഹത്തിൻ്റെ സ്ത്രീവിരുദ്ധ – സങ്കുചിത മനസ്സിൻ്റെ ബഹിർസ്ഫുരണമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എം. എൽ. അശ്വിനി പറഞ്ഞു.. വിദേശത്ത് രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്തത്തിന് ഭാരതാംബയെ എന്നല്ല നമ്മുടെ രാജ്യത്തെ ഒന്നിനെയും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ശിവൻകുട്ടി ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നു അവർ പറഞ്ഞു.. 1947-ൽ ഭാരതത്തെ 18 ആയി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. കമ്മ്യൂണിസം …

ഇസ്രയേൽ-ഇറാൻ സംഘർഷം: വെടിനിർത്തൽ പ്രതീക്ഷയുമായി നിർണായക ചർച്ച ഇന്ന്, ഇറാൻ ആ ക്രമണത്തിൽ 17 പേർക്ക് പരുക്ക്

ജനീവ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ന് നിർണായക കൂടിക്കാഴ്ച. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാർ ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പിന്തുണയോടെയാണ് കൂടിക്കാഴ്ചയെന്നതാണ് പ്രസക്തി വർധിപ്പിക്കുന്നത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതിനു ശേഷം പാശ്ചാത്യ രാജ്യങ്ങളും ഇറാനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ അതിനിടെ ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം കടുപ്പിച്ചു. തുറമുഖ നഗരമായ ഹൈഫയിലെ ആശുപത്രിയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 …

ക്ഷേമ പെൻഷൻ ഉടൻ ലഭിക്കും; വിതരണത്തിന് പണം അനുവദിച്ച് ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 61 ലക്ഷത്തോളം ഗുണഭോക്താക്കൾക്കു പെൻഷൻ നൽകാൻ 860 കോടി രൂപയിലധികമാണ് അനുവദിച്ചത്. തുക വരും ദിവസങ്ങളിൽ ഗുണഭോക്താക്കൾക്കു ലഭിച്ചു തുടങ്ങും.1600 രൂപ വീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്കു ഇന്നോ നാളെയോ പണം ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാർ വഴി നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് തുടർന്നുള്ള ദിവസങ്ങളിലായി പണം ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇനി 2 മാസ്റ്റർ പെൻഷനാണ് കുടിശികയുള്ളത്.

വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല; ഭാര്യയുടെ പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പു വേണ്ടെന്ന് ഹൈക്കോടതി

ചെന്നൈ: ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. പാസ്പോർട്ട് നൽകാത്തതു ചോദ്യം ചെയ്ത് ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.യുവതിയുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ റീജിണൽ പാസ്പോർട്ട് ഓഫിസിൽ യുവതി പാസ്പോർട്ടിനു അപേക്ഷ നൽകിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കാത്തതോടെ യുവതി ഓഫിസിൽ ബന്ധപ്പെട്ടു. ഭർത്താവിന്റെ …

കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ വെട്ടി പരുക്കേൽപിച്ചു : മരുമകൾ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട്ട് കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ വെട്ടിപരുക്കേൽപിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടമംഗലം പുറ്റാനിക്കാട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബ്നയാണ് അറസ്റ്റിലായത്. ഷെരീഫിന്റെ പിതാവ് മുഹമ്മദാലിയെയാണ് ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഷെരീഫ് വിദേശത്താണ്. ഷെരീഫിന്റെയും ഷബ്നയുടെയും പേരിൽ സ്ഥലം വാങ്ങുന്നതിനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇതേ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ മുഹമ്മദാലിയെ ഷബ്ന വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറാൻ ആക്രമണം കടുപ്പിക്കുന്നു; ഖമീനിയെ ഉടൻ വധിക്കുമെന്ന് ഇസ്രയേൽ, ഇറാനിലെ ആണവകേന്ദ്രങ്ങളെ അക്രമിച്ചതായി നെതന്യാഹു

ടെഹ്റാൻ / ടെൽഅവീവ്: ഇറാൻ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയെ ഉടൻ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഇറാൻ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിന് സമീപത്തെ ആശുപത്രിക്കു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രഖ്യാപനം. ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമീനി. ഖമീനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന പര്യാപ്തമാണെന്നും കാറ്റ്സ് പറഞ്ഞു. എന്നാൽ യുഎസിനോടു സഹായം തേടുന്നത് ഇസ്രയേലിന്റെ ബലഹീനതയുടെ ലക്ഷണമാണെന്ന് ഖമീനി പ്രതികരിച്ചിട്ടുണ്ട്. …