കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ വെട്ടി പരുക്കേൽപിച്ചു : മരുമകൾ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട്ട് കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ വെട്ടിപരുക്കേൽപിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടമംഗലം പുറ്റാനിക്കാട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബ്നയാണ് അറസ്റ്റിലായത്. ഷെരീഫിന്റെ പിതാവ് മുഹമ്മദാലിയെയാണ് ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഷെരീഫ് വിദേശത്താണ്. ഷെരീഫിന്റെയും ഷബ്നയുടെയും പേരിൽ സ്ഥലം വാങ്ങുന്നതിനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇതേ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ മുഹമ്മദാലിയെ ഷബ്ന വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page