ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി മധുര, തെങ്കാശി, പുനലൂർ വഴി ആലപ്പുഴയിൽ; 2 യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി നാട്ടിലെത്തിയ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളി സ്വദേശികളായ അഖിൽ അജയൻ (27), പ്രശാന്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 29 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ആലപ്പുഴയിലെ ചാരുംമൂട്ടിലെത്തിയത്. ഇവിടെ നിന്ന് കായംകുളത്തു പോകാൻ കെഎസ്ആർടിസി ബസിൽ കയറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെത്തി. പൊലീസിനെ കണ്ട പ്രതികൾ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ ഓടിച്ചിട്ടു പിടികൂടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page