സംഗീത സംവിധായകന്‍ എസ്.പി.വെങ്കിടേഷ് അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശുചിമുറിയില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1980 കളിലും 90 കളിലും നിരവധി ഹിറ്റ് ഗാനത്തിന് സംഗീതം ഒരുക്കിയിരുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് സംഗീതം പകര്‍ന്നുകിട്ടിയത്. 150 ലധികം പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ …