ഗോത്രവിഭാഗങ്ങളെ പാക്കിസ്താൻ ഭീകരരുമായി താരതമ്യപ്പെടുത്തി; നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: ഗോത്ര വിഭാഗങ്ങൾക്കെതിരായി പരാമർശം നടത്തിയ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ എസ്.സി – എസ് ടി നിയമപ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിലിൽ സൂര്യ നായകനായ തമിഴ് ചിത്രം റെട്രോയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് വിവാദ പരാമർശം. പരിപാടിയിൽ സംസാരിക്കുന്നതിനിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ 500 വർഷങ്ങൾക്കു മുൻപ് നടന്ന ഗോത്ര യുദ്ധവുമായി വിജയ് ദേവരകൊണ്ട താരതമ്യപ്പെടുത്തുകയായിരുന്നു. പിന്നാലെ നടൻ ഗോത്ര വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗോത്രവിഭാഗ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് നെനാവത്ത് അശോക് കുമാർ പൊലീസിനെ സമീപിച്ചു. പാക്കിസ്താൻ ഭീകരരുമായി ഗോത്ര വിഭാഗത്തെ താരതമ്യം ചെയ്തത് വംശീയമായ അധിക്ഷേപമാണെന്നു പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് കഴിഞ്ഞ ദിവസം പൊലീസ് നടനെതിരെ കേസെടുത്തത്. പരാമർശം വിവാദമായതോടെ ഒരു വിഭാഗത്തെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page