ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സേവന രംഗത്തെ മാതൃക : ഡിസ്‌ട്രിക്‌ട്‌ വൈ. ഗവര്‍ണര്‍

കാസര്‍കോട്‌ : ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സാമൂഹ്യ സേവന – ജീവകാരുണ്യ മേഖലകളിൽ മാതൃകയാണെന്നും മറ്റു ക്ലബ്ബുകൾ അവരെ മാതൃകയാക്കണമെന്നും ഡിസ്‌ട്രിക്‌ട്‌ വൈസ്‌ ഗവര്‍ണര്‍ പി.എസ്‌ സൂരജ്‌പറഞ്ഞു.

ചന്ദ്രഗിറി ക്ലബ്ബിന്റെ സ്ഥിരം പ്രൊജക്‌ടുകളായ സൗജന്യ ഡയാലിസിസ്‌ യൂണിറ്റും, ആംബുലന്‍സ്‌ സര്‍വ്വീസും, കോഴിക്കോട്‌, മാഹി, കണ്ണൂര്‍, വയനാട്‌, കാസര്‍കോട്‌ജില്ലകൾ അടങ്ങുന്ന ഡിസട്രിക്‌ട്‌ 318-ഇ യിലെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റി. ചന്ദ്രഗിരി ലയൻസ് ക്ലബ്ബ്‌ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.എല്‍ റഷീദ്‌ അദ്ധ്യക്ഷത വഹിച്ചു.അബ്‌ദുല്‍ അസീസ്‌ അക്കര, പ്രൊഫ.വി ഗോപിനാഥ്‌, സുകുമാരന്‍ പൂച്ചക്കാട്‌, ജലീല്‍ മുഹമ്മദ്‌, ഫാറൂഖ്‌ കാസ്‌മി, എം.എം.നൗഷാദ്‌, മഹമൂദ്‌ ഇബ്രാഹിം, അജിത്‌ കുമാര്‍ ആസാദ്‌, ഷാഫി നാലപ്പാട്‌, ഷരീഫ്‌ കാപ്പില്‍, റാബിയ മുസ്‌തഫ, ഷിഫാനി,ഡോ. സി.ടി മുസ്‌തഫ,

ഷാഫി എ.നെല്ലിക്കുന്ന്‌, മുജീബ്‌ അഹമ്മദ്‌ പ്രസംഗിച്ചു.

ഭാരവാഹികള്‍ :ടി.കെ അബ്‌ദുല്‍ നസീര്‍ (പ്രസി), ഡോ. സി.ടി മുസ്‌തഫ (സെക്ര),
ജലീല്‍ മുഹമ്മദ്‌ (ട്രഷ.), അബ്‌ദുല്‍ സാലം പി.ബി, മുജീബ്‌ അഹമ്മദ്‌ (വൈ പ്രസി.) മജീദ്‌ ബെണ്ടിച്ചാല്‍ (ജേ. സെ.)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page