എബിവിപി സംസ്ഥാന വിദ്യാഭ്യാസ ബന്ദ് തിങ്കളാഴ്ച

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിക്കു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങൾക്കു നേരെ നടന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം. എബിവിപിയുടെ സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണം. 50 വോളം വരുന്ന
ഗുണ്ടകൾ പൊലീസിന് മുന്നിൽവച്ചാണ് അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ ആക്രമികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് പൊലീസ്. ഇതിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുക. കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതുവരെ സമരം തുടരുമെന്നും എബിവിപി പ്രസ്താവനയിൽ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page