ധന്‍രാജ് രക്തസാക്ഷി ഫണ്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ തട്ടിയെടുത്ത് കീശയിലിട്ടു; ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

തിരുവനന്തപുരം: ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തുകീശയിലിട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു.ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജില്ലാ നേതാവിന്റെ വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിനായി ഒരു കോടി രൂപ പിരിച്ചെന്നും അതില്‍ 46 ലക്ഷം രൂപ കീശയിലിട്ടെന്നും വി കുഞ്ഞികൃഷ്ണന്റെ ആരോപിച്ചു. ധന്‍രാജിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു നല്‍കാനും കേസ് …

പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; ഇ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം വനപ്രദേശത്ത് ഉപേക്ഷിച്ച കേസില്‍ ഇ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. ഇ റിക്ഷ ഡ്രൈവര്‍ ദുര്‍ഗേഷ്(40) ആണ് അറസ്റ്റിലായത്. കുടുംബം പോറ്റാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ റോസാപ്പൂക്കള്‍ വില്‍ക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പൂവുമായി ദുര്‍ഗേഷിനരികിലെത്തിയ പെണ്‍കുട്ടിയോട് മുഴുവന്‍ പൂക്കളും വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടി മരിച്ചെന്ന് …

പൊസോട്ട് നിന്ന് കാണാതായ ദര്‍സ് വിദ്യാര്‍ത്ഥിയെ ബംഗ്ളൂരുവിൽ കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരം, ബഡാജെ, പൊസോട്ടു നിന്നു കാണാതായ ദര്‍സ് വിദ്യാര്‍ത്ഥിയെകണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ബംഗ്ളൂരുവിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പൊസോട്ട് സത്യടുക്കയിൽ നിന്നാണ് 14 കാരനായ ദർസ് വിദ്യാർത്ഥിയെ കാണാതായത്. പിതാവ് നൽകിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

പുതിയ ചിത്രത്തിന് വേണ്ടി പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; താടി കളഞ്ഞ് കട്ടി മീശ വച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച നടന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രം ഏറ്റെടുത്ത് ആദാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിലെ ലുക്കാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ കരിയറിലെ 366 ാം ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് തൊടുപുഴയില്‍ ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ …

മകളുടെ ചികിത്സയ്ക്ക് വേണ്ടത് 9 കോടി; രോഹിത് ശര്‍മയുടെ ബാഗില്‍ പിടിച്ചുവലിച്ച് സഹായത്തിനായി അഭ്യര്‍ത്ഥിച്ച് യുവതി

ഇന്‍ഡോര്‍: ഇന്ത്യ – ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തിന് ഇന്‍ഡോറിലെത്തിയ രോഹിത് ശര്‍മയെ കാണാന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മകളുടെ ചികിത്സയ്ക്കായി സഹായം തേടാനാണ് യുവതി രോഹിത് ശര്‍മയ്ക്ക് അടുത്തെത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രോഹിത് ശര്‍മയെ പെട്ടെന്നു തന്നെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. ഹോട്ടലിനുള്ളിലേക്ക് പോകുന്നതിനിടെ രോഹിത് ശര്‍മയുടെ ബാഗില്‍ പിടിച്ചുവലിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. രോഗിയായ മകളെ ചികിത്സിക്കാന്‍ ഒന്‍പതു കോടി രൂപയുടെ …

പള്ളിപ്പുഴയിൽ ബൈത്തുറഹ്മ: കുറ്റിയടിച്ചു

പള്ളിക്കര : യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുഴയിൽ ബൈത്തുറഹ്മ പദ്ധതിക്കു കുറ്റിയടിച്ചു. പള്ളിപ്പുഴ ചീഫ് ഇമാം സഈദ് സഅദി കാവുംപടിയുടെ സാന്നിധ്യത്തിൽ എൻ.പി മുഹമ്മദ് വളാഞ്ചേരികുറ്റി യടിക്കൽ നിർവഹിച്ചു. പള്ളിപ്പുഴ കെ.എം.സി.സി ഭാരവാഹികളായ ഷെരീഫ് പി.കെ , അസ്ലം അബ്ദുൽ ഖാദർ , അൻസാരി മഹ്മൂദ്, മുസ്ലീം ലീഗ്- പോഷക സംഘടന ഭാരവാഹികൾ , പ്രവർത്തകർ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, മത-സാമൂഹിക-സാംസ്കാരിക പ്രമുഖർ പങ്കെടുത്തു. പള്ളിപ്പുഴ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ …

പെരുമ്പള , അരീച്ചം വീട്ടിൽ ഇടയില്യം കൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട്: പെരുമ്പള അരീച്ചംവീട്ടിൽ ഇടയില്യം കൃഷ്ണൻ നായർ (88) അന്തരിച്ചു. ഭാര്യ: മേലത്ത് പാർവ്വതി അമ്മ .മക്കൾ:എം.ബാലകൃഷ്ണൻ, എം.മാലതി, എം.കരുണാകരൻ ( ക്ലാർക്ക്, ഡിഇഒ ഓഫിസ് കാസർകോട്) എം.ശശികല , പരേതനായ എം.കുമാരൻ. മരുമക്കൾ: കെ.അംബിക, കെ.രമ്യ, എ.കുഞ്ഞിരാമൻ, കെ.നിഷ, എ. മാധവൻ നായർ. സഹോദരങ്ങൾ: ഇ കുഞ്ഞിക്കണ്ണൻ നായർ, ഇ.നാരായണൻ നായർ, ഇ.നാരായണി അമ്മ, ഇ.മാധവി, ഇ.ഇന്ദിര, ഇ.രാഘവൻ നായർ. പരേതരായ ഇ.തമ്പായി, ഇ.വെള്ളച്ചി,ഇ.അമ്മാളു .

11 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയ പൊലീസ് പൊക്കി; ജീപ്പിന്റെ ചില്ല് തകർത്ത് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറുടെ കാബിൻ തകർത്തു, യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവാവ് പൊലീസ് ജീപ്പിന്റെ ചില്ല് തല കൊണ്ട് ഇടിച്ചുതകര്‍ത്തു. കാട്ടാമ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ എം. പരമശിവം (30)ആണ് അക്രും നടത്തിയത്. വ്യാഴാഴ്ച രാത്രി 8.10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ താമസസ്ഥലത്തിനടുത്തുള്ള ബന്ധുവീട്ടില്‍ എത്തിയ 11കാരിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സമീപത്ത് ആരുംഇല്ലാത്ത സമയം കുട്ടിയെ എടുത്തുയര്‍ത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നത്രെ. കുതറിമാറി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി മറ്റുള്ളവരോട് കാര്യം പറഞ്ഞു.വിവരമറിഞ്ഞ വളപട്ടണം പൊലീസെത്തി …

മുളിയാറില്‍ നാട്ടിലിറങ്ങിയ രണ്ടു കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കാസര്‍കോട്: നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്ന രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പഞ്ചായത്ത് വന്യജീവി സംരക്ഷണ നിയമം 4(1) ബി പ്രകാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരമുള്ള പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദ്ദേശപ്രകാരം മൂലടുക്ക , ചാലില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് സീനിയര്‍ ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെടിവച്ചു വീഴ്ത്തിയത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍വി സത്യന്‍, വിനോദ് കുമാര്‍ തുടങ്ങിയവരും സംയുക്ത പട്രോളിംഗില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് …

ജയിലില്‍ വച്ച് പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കോടതി

ജയ്പൂര്‍: ജയിലില്‍ വച്ച് പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കോടതി. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹനുമാന്‍ പ്രസാദിനും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ സേത്തിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി വിവാഹത്തിനായി 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. ആല്‍വാറിലെ ബറോഡമേവില്‍ വച്ചാണ് വിവാഹം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ എന്ന യുവാവിനെയാണ് മോഡല്‍ കൂടിയായ പ്രിയ സേത്ത് കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം തടവിന് …

ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വര്‍ണ്ണക്കള്ളന്മാര്‍ക്കു ജയില്‍; തിരുവനന്തപുരത്തെ വിജയം അഴിമതിക്കെതിരായ കാഹളം: നരേന്ദ്രമോദി

തിരുവനന്തപുരം: സംസ്ഥാനത്തു ബി ജെ പി അധികാരത്തിലെത്തിയാല്‍ സ്വര്‍ണ്ണം കട്ടവരെ ഒന്നൊഴിയാതെ ജയിലിലടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതു മോദിയുടെ ഗാരന്റിയാണ്-തിരുവനന്തപുരത്തു നടന്ന ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ രക്ഷിക്കാന്‍ ബി ജെ പി അധികാരത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിനെ ചാരി നില്‍ക്കുന്ന കോണ്‍ഗ്രസും എല്‍ ഡി എഫിനെയും എസ് ഡി പി ഐയെയും പ്രീണിപ്പിക്കുന്ന സി പി എമ്മും സംസ്ഥാനത്തു വര്‍ഗീയത വളര്‍ത്തുകയാണ്. അഴിമതി അതിഭീകരമാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ …

കാനത്തൂര്‍ സെവന്‍സ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് കാനത്തൂര്‍ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി ഗോപിനാഥന്‍ നായര്‍, കണ്‍വീനര്‍ രാമപ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇ മണികണ്ഠന്‍ സംബന്ധിച്ചു. ഫെബ്രുവരി ഏഴുമുല്‍ 14 വരെയാണ് ടൂര്‍ണ്ണമെന്റ്.വിദേശ-ദേശീയ-സംസ്ഥാന താരങ്ങളുള്‍പ്പെടെ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റില്‍ ജില്ലയിലെ എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കെ എഫ് …

തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്ത്

കോട്ടയം: തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്തെത്തി. തേനി വീരലക്ഷ്മി നഗറിലെ വര്‍ഷിനി രാധാകൃഷ്ണനും കുടുംബവുമാണ് തങ്ങളുടെ ഓറിയോ എന്ന് വിളിച്ചിരുന്ന പെണ്‍പൂച്ചയെ തേടി കോട്ടയത്തെത്തിയത്. തമിഴ്‌നാട്ടില്‍നിന്നു പൂച്ചയെ മോഷ്ടിച്ച് കോട്ടയത്തു വിറ്റു എന്നാണ് കുടുംബത്തിന്റെ സംശയം. വീടിനുള്ളില്‍ കൂട്ടിലാക്കിയിരുന്ന പൂച്ചയെ ക്രിസ്മസ് ദിനത്തിലാണ് കാണാതാകുന്നത്. പൂച്ചയെ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയാണ് വര്‍ഷിനി രാധാകൃഷ്ണന്‍. മൂന്നര വര്‍ഷം മുന്‍പാണ് അവര്‍ ഓറിയോയെ വാങ്ങുന്നത്. പൂച്ചയെ വിട്ടുപിരിയാനാകാത്തതിനാല്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും …

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബുവിനു ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായി ജാമ്യം ലഭിക്കുന്ന പ്രതിയാണ് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ മുരാരി ബാബു.അതേസമയം സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണം ഊര്‍ജ്ജിതമാക്കി.

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ബാങ്ക് അവധി ദിനങ്ങളാണ് വരുന്നത്. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തുന്നതാണ് നല്ലത്. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകള്‍ക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. ഇതാണ് നാല് അവധി ദിനങ്ങള്‍ അടുത്ത് വരുന്നത്. പണിമുടക്ക് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പണം നിറയ്ക്കുന്ന ജോലികളില്‍ തടസ്സം നേരിട്ടേക്കാം. അതിനാല്‍ അത്യാവശ്യക്കാര്‍ ഇന്ന് തന്നെ പണം എടുത്തുവയ്ക്കുന്നതായിരിക്കും നല്ലത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്ന് …

ബൈക്കില്‍ സഞ്ചരിച്ച് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തെ തിരിച്ചറിഞ്ഞു; കുടുക്കിയത് രാവണീശ്വരം പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയും നാട്ടുകാരനും

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിച്ച് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത് പൊലീസിന്റെയും വിശ്വാസികളുടെയും ഉറക്കം കെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. സംഘത്തെ പിടികൂടുന്നതോടെ നിരവധി ക്ഷേത്ര ഭണ്ഡാര മോഷണ കേസുകള്‍ക്ക് തുമ്പായേക്കും. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടപ്പുന്ന കേന്ദ്രീകരിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്. സംഘത്തെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണീശ്വരം പെരും തൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഭണ്ഡാര കവര്‍ച്ചയോടെയാണ് …

കേരള വികസനത്തിനു പുതിയദിശാബോധം: വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം ഇന്നു പ്രകടമായെന്നു പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.ആസൂത്രിത വികസനത്തിലേക്കുള്ള ധൃതഗതിയിലുള്ള മുന്നേറ്റത്തിനു കരുത്തുറ്റ അടിത്തറയാവുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ക്ഷേമ പദ്ധതികളുടെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തു പുതിയ മൂന്നു അമൃതഭാരത് എക്സ്പ്രസ് ട്രയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. നഗര ഉപജീവനമാര്‍ഗ്ഗം, ശാസ്ത്ര നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങള്‍, നൂതന ആരോഗ്യ സംരക്ഷണം, സ്വാനിധി വായ്പാ വിതരണം, സി എസ് ഐ ആര്‍- എന്‍ …

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് ബേഡകത്തെ തെയ്യം കലാകാരകുടുംബാംഗം

കാസര്‍കോട്: മഞ്ചേശ്വരം റെയില്‍വെ ട്രാക്കിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ബേഡഡുക്ക, നെടുംബ, കാനത്തിലെ തെയ്യം കലാകാരന്‍ കരിയന്‍ കലേപ്പാടിയുടെ മകന്‍ മാധവന്‍ (56) ആണ് മരിച്ചത്. മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടാണ് മകന്‍ മാധവനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മഞ്ചേശ്വരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇതിനിടയിലാണ് മഞ്ചേശ്വരത്ത് താമസിക്കുന്ന മകന്‍ സുരേഷ് പിതാവിനെ കാണില്ലെന്ന പരാതിയുമായി വ്യാഴാഴ്ച വൈകുന്നേരം മഞ്ചേശ്വരം …