18 സൂപ്പര്‍വൈസര്‍മാര്‍, 12 പൊലീസുകാര്‍, മജിസ്‌ട്രേറ്റ്; കനത്ത സുരക്ഷയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ഒരേയൊരു വിദ്യാര്‍ത്ഥി
റാഞ്ചി: 18 സൂപ്പര്‍വൈസര്‍മാര്‍, 12 പൊലീസുകാര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ കനത്ത കാവലില്‍ ഒരേയൊരു വിദ്യാര്‍ത്ഥി പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍ഖ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശങ്കര്‍ കുമാര്‍ സിംഗ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇത്രയും കനത്ത കാവലില്‍ പരീക്ഷ എഴുതിയത്. സംഗീതമായിരുന്നു ശങ്കര്‍ കുമാര്‍ സിംഗിന്റെ വിഷയം. മിഡില്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം സജ്ജമാക്കിയത്. താല്‍ക്കാലിക കേന്ദ്രമായിരുന്നുവെങ്കിലും സ്ഥിരം കേന്ദ്രങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് …