പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്ടറുടെ പിഴവെന്ന് കുടുംബം; ആര്‍ഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധം

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ കുടുംബത്തിന്റെ പ്രതിഷേധം. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ ആര്‍ഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.തിങ്കളാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആര്‍ഡിഒ ജയകുമാര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. നിരഞ്ജനയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page