കാസര്‍കോട് ജില്ലയില്‍ 10,96,241 വോട്ടര്‍മാര്‍

കാസർകോട്:പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷം കാസര്‍കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 10,96,241 വോട്ടര്‍മാരാണുള്ളത് . ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് കൈമാറി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരനാണ് പട്ടിക പുറത്തിറക്കിയത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇപ്പോള്‍ ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മുന്‍പുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 74,896 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. …

തൃശൂരിനെ വിറപ്പിച്ച മൂന്ന് കൊടുംകുറ്റവാളികളെ കുമ്പളയിലെ ഒരു വീടിന്റെ ടെറസില്‍ നിന്നും തൃശൂര്‍- കുമ്പള പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ പിടികൂടി

കാസര്‍കോട്: തൃശൂരിനെ വിറപ്പിച്ചു കൊണ്ടിരുന്ന മൂന്നു റൗഡികളെ കാസര്‍കോട് ജില്ലയിലെ കുമ്പളയിലെ ഒരു വീടിന്റെ ടെറസ്സില്‍ നിന്നു തൃശൂര്‍-കുമ്പള പൊലീസ് സംയുക്ത നീക്കത്തിലൂടെ പിടികൂടി.തൃശൂര്‍ കരിക്കുഴിയിലെ അശേരി കയറ്റം പണിക വീട്ടിലെ ഡുഡു എന്ന ഇജാസ് (27), കരുവന്നൂര്‍ നെടുമ്പുരക്കല്‍ വീട്ടില്‍ നിയാസ് (31), പൊറത്തിശ്ശേരി പുരായറ്റു പറമ്പില്‍ വീട്ടില്‍ ഗോകുല്‍ കൃഷ്ണ (27) എന്നിവരെയാണ് പിടികൂടിയത്.ക്വട്ടേഷന്‍, കാപ്പ, മയക്ക്മരുന്ന്, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.നിരവധി കേസുകളില്‍ തൃശൂര്‍ പൊലീസ് ഇവരെ …

നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ച് നാലു പേര്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കി വിടപറഞ്ഞ കുഞ്ഞുമാലാഖ; ആലിന്‍ ഷെറിനെ പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അനുസ്മരിച്ചു

ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞുമാലാഖ ആലിന്‍ ഷെറിനെ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് പോയതെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ് എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച മാതാപിതാക്കളെയും, സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ് കാണിച്ച രക്ഷിതാക്കളുടെ നല്ല മനസിനേയും പ്രധാനമന്ത്രി അനുമോദിച്ചു. അത് വലിയ തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ …

തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടു; മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയില്‍

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ(83)കൊടൈക്കനാലിലെ ബംഗ്ലാവില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജീവനക്കാര്‍ക്ക് നേരെയും ആക്രമണം നടന്നു. ജീവനക്കാരെ കസേരയില്‍ കെട്ടിയിട്ടശേഷമാണ് കൊലപാതകമെന്നാണ് സൂചന. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയില്‍ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് താമസത്തിന് നല്‍കാറുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ സിസിടിവി ഹാര്‍ഡ് ടിസ്‌ക്കുകള്‍ മോഷണം പോയതായി കണ്ടെത്തി. …

ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പും കൂട്ട അടിയും; 10 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പിലും കൂട്ടസംഘട്ടനത്തിലും 10 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം. പുളിക്കീഴില്‍ നിന്നും പല്ലനയില്‍ നിന്നുമുള്ള സംഘങ്ങളാണ് മദ്യലഹരിയില്‍ ഏറ്റുമുട്ടിയതെന്ന് പൊലീസ് അറിയിച്ചു. വിഷ്ണു സജിന്‍ എന്നയാളിന്റെ കൈവശം എയര്‍ ഗണ്ണുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ സജിന്‍ മറുഭാഗത്തിന് നേരെ തോക്ക് ചൂണ്ടി. ഇതോടെ മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങുകയും പട്ടിക ഉപയോഗിച്ച് അടിക്കുകയും …

19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരത; സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി; തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു; പെണ്‍കുട്ടി ഗുരുതരനിലയില്‍

ന്യൂഡല്‍ഹി: 19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമായ ആക്രമണം. ഗുരുഗ്രാമില്‍ ത്രിപുര സ്വദേശിയായ 19 കാരിയാണ് ലിവ് ഇന്‍ പങ്കാളിയായ ഡല്‍ഹിയില്‍ നിന്നുള്ള ശിവം എന്ന യുവാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ ബി.എസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനില്‍ പൂട്ടിയിട്ട് ശിവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും സ്റ്റീല്‍ കുപ്പികള്‍ കൊണ്ട് മര്‍ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ …

തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

പി പി ചെറിയാൻ ആർലിംഗ്ടൺ : തോക്കുകൊണ്ടു കളിക്കുന്നതിനിടെ 14 വയസ്സുകാരൻ തോക്കു പൊട്ടി വെടിയേറ്റ് മരിച്ചു. ടെക്സസിലുള്ള അർലിംഗ്ടണിൽ സുഹൃത്തുക്കൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അർലിംഗ്ടണിലെ വീട്ടിൽ അപകകടമുണ്ടായത്.. ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസ്സുകാരണ് വെടിയേറ്റ് സംഭവസ്ഥലത്ത് മരിചു. മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവെച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ …

1,000 വർഷം പഴക്കമുള്ള ശവകല്ലറ ; ശവക്കല്ലറയിൽ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും

പി പി ചെറിയാൻ പാനമ: മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന ശവകല്ലറ കണ്ടെത്തി. സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘എൽ കാനോ’ പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ പ്രധാന കണ്ടെത്തൽ നടന്നതെന്ന് ഗവേഷകർ അറിയിച്ചു. ശവകല്ലറയിൽ നിന്ന് ലഭിച്ച അസ്ഥികൂടത്തിന് ചുറ്റും സ്വർണ്ണാഭരണങ്ങളും ചിത്രപ്പണികളുള്ള മൺപാത്രങ്ങളും കണ്ടെത്തി. ഇത് അക്കാലത്തെ ഉയർന്ന പദവിയിലുള്ള വ്യക്തിയുടെ കല്ലറയാണെന്ന് പുരാവസ്തു ഗവേഷകയായ ജൂലിയ മായോ വ്യക്തമാക്കി. വളകൾ, കമ്മലുകൾ, വവ്വാലുകളുടെയും മുതലകളുടെയും …

ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവയ്പ്പ്; ബൈക്കിലെത്തിയ സംഘത്തിന് നേരെ അന്വേഷണം

വാരണാസി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവയ്പ്പ്. ശനിയാഴ്ച രാത്രി ഹോസ്റ്റലിന് പുറത്താണ് ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാമ്പസില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റോഷന്‍ മിശ്രയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഷന്‍ മിശ്ര തന്റെ സുഹൃത്ത് വിശാല്‍ കുമാറിനൊപ്പം ബിര്‍ള ‘എ’ ഹോസ്റ്റല്‍ ഗേറ്റിന് സമീപം നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ …

കാണാതായ അമേരിക്കൻ യുവതിയെ 24 വർഷത്തിനു ശേഷം കണ്ടെത്തി

പി പി ചെറിയാൻ നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 2001-ൽ കാണാതായ മിച്ചൽ ഹണ്ട്ലി സ്മിത്തിനെ (62) , 24 വർഷത്തിനു ശേഷം ജീവനോടെ കണ്ടെത്തി. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2001 ഡിസംബർ 9-ന് 38 വയസ്സുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയശേഷം അവരെക്കുറിച്ചു പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച …

സൂര്യതാപം: സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: വേനല്‍മഴ സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും അതേ മേഖലയിലെ മൂന്നു ജില്ലകളില്‍ സൂര്യതാപം ദുസ്സഹമായതിനെ തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ടിട്ടുള്ള വേനല്‍മഴ 25 വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം; നിരവധി പേര്‍ മരിച്ചതായി സംശയം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍- അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ കേന്ദ്രങ്ങളിലും ജനവാസ പ്രദേശങ്ങളിലുള്ള ഒളിത്താവളങ്ങളിലും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ, അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്. അതിര്‍ത്തി പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, പക്തിക എന്നിവിടങ്ങളിലെ ഒരു മതപാഠശാലയും ജനവാസ കേന്ദ്രങ്ങളുമാണ് തകര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചു. പാക്കിസ്ഥാന്റെ ആക്രണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മരണം …

മഞ്ചേശ്വരത്ത് ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്തിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കലുടെ പരാതി പ്രകാരം മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹിം ഖലീല്‍ എന്ന ആള്‍ക്കെതിരെയാണ് പോക്‌സോപ്രകാരം പോലീസ് കേസെടുത്തത്. ജനുവരിമാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതിയായ ഇബ്രാഹിം ഖലീല്‍ എന്ന് പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്നാണ് കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്.

മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാവൂരില്‍ നിന്ന് ഭര്‍ത്താവിനെ വെള്ളിയാഴ്ച രാത്രി ഒരു സ്ത്രീയും ഗുണ്ടാസംഘത്തലവനായ മറ്റൊരാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പാവൂര്‍, കൊമ്പംകുഴിയിലെ സാമിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന താഹിറയുടെ പരാതി പ്രകാരം ഗഫൂര്‍, സബീന കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസ് എടുത്തത്. ഫെബ്രുവരി 20ന് രാത്രി 10.45 മണിക്ക് സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം …

ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും വിവാഹിതരായി; ചടങ്ങില്‍ പങ്കെടുത്ത് രോഹിത് ശര്‍മ അടക്കമുള്ള പ്രമുഖര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും വിവാഹിതരായി. ശനിയാഴ്ച ഡല്‍ഹിയിലെ എന്‍സിആറില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിഖറിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചെഹലാണ് ആദ്യം പങ്കുവച്ചത്. ക്രിക്കറ്റ്, ബോളിവുഡ് മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു. ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ …

തോട്ടത്തില്‍ ജോലിക്കിടയില്‍ കുഴഞ്ഞു വീണു മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: മുഗു നീരമട്ടുവിലെ പി.അബ്ദുല്‍ഖാദര്‍ (55) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ഷേണി എല്‍ക്കാട്ട് തോട്ടപ്പണിക്കിടെയാണ് കുഴഞ്ഞു വീണത്. ഒപ്പമുണ്ടായിരുവര്‍ ഉടന്‍ ഉക്കിനടുക്കയിലെ കാസര്‍കോട് ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖൈറുന്നീസയാണ് ഭാര്യ. മകന്‍: ശിബി. സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, അലീമ.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; 21കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ 21കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി. സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് ഭര്‍ത്താവ് രേണുകയ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിടുകയും ഇതിനിടെ പ്രകോപിതനായ യുവാവ് കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് …

ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങി; ഉളിയത്തഡുക്ക സ്വദേശിയായ എട്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മധൂര്‍: ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങി ഉളിയത്തഡുക്ക സ്വദേശിയായ എട്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. മധൂര്‍ ഉളിയത്തഡുക്കയിലെ രാജേഷ് ഗാട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകളായ തനുഷ്‌ക (8) ആണ് മരിച്ചത്. കൊല്യയില്‍ അധ്യാപികയായ മാതാവിനൊപ്പമാണ് കുട്ടി ഉള്‍പ്പെടെ കുടുംബം താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം വീട്ടില്‍ ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു എന്നറിയുന്നു. ഉള്ളാളില്‍ ഒരു സ്‌കൂളില്‍ അധ്യാപികയാണ് തനുഷ്‌കയുടെ അമ്മ. ജോലിസ്ഥലത്തിനടുത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ …