നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ച് നാലു പേര്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കി വിടപറഞ്ഞ കുഞ്ഞുമാലാഖ; ആലിന്‍ ഷെറിനെ പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അനുസ്മരിച്ചു

ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞുമാലാഖ ആലിന്‍ ഷെറിനെ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് പോയതെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ് എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച മാതാപിതാക്കളെയും, സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ് കാണിച്ച രക്ഷിതാക്കളുടെ നല്ല മനസിനേയും പ്രധാനമന്ത്രി അനുമോദിച്ചു.

അത് വലിയ തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം, മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചത്. ആലിന്‍ ഷെറിന്റെ പേര് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അവയവദാനത്തില്‍ ഇന്ത്യ മുന്നിലാണ്. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണം. മെഡിക്കല്‍ ഗവേഷണ രംഗവും മുന്‍പന്തിയിലാണ്. അവയവങ്ങള്‍ സ്വീകരിച്ച എത്രയോ പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page