കാസര്‍കോട് ജില്ലയില്‍ 10,96,241 വോട്ടര്‍മാര്‍

കാസർകോട്:പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷം കാസര്‍കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 10,96,241 വോട്ടര്‍മാരാണുള്ളത് . ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് കൈമാറി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരനാണ് പട്ടിക പുറത്തിറക്കിയത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇപ്പോള്‍ ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മുന്‍പുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 74,896 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്തിമ പട്ടികയിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍-
പുരുഷ വോട്ടര്‍മാര്‍- 5,40,698,
സ്ത്രീ വോട്ടര്‍മാര്‍- 5,55,530,
ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍- 13,

അന്തിമ പട്ടികയില്‍ 37580 പുരുഷ വോട്ടര്‍മാരും 37313 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി 74896 വോട്ടര്‍മാർ വർധിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 1078256 ആയിരുന്നു. എന്നാല്‍ ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് പുതിയ അപേക്ഷകള്‍ സ്വീകരിച്ചതോടെയാണ് വോട്ടര്‍മാരുടെ എണ്ണം നിലവിലെ നിലയിലേക്ക് ഉയര്‍ന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page