മാവുങ്കാലില്‍ അടച്ചിട്ടവീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴു പവന്‍ കവര്‍ന്നത് ആര്? കാണാതായ ഫോണില്‍ പ്രതീക്ഷ
കാസര്‍കോട്: മാവുങ്കാല്‍, കാട്ടുകുളങ്ങരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നു ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച പോയി. വീട്ടുടമയായ സി.വി ഗീതയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. വീട്ടുകാര്‍ വീടു പൂട്ടി താക്കോല്‍ പരിസരത്തു തന്നെ വച്ച് പുറത്തേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഒരു ഫോണ്‍ കാണാതായ കാര്യം വ്യക്തമായി. ഇതേ കുറിച്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആഭരണം അണിയാനായി എടുക്കാന്‍ അലമാര തുറന്നു നോക്കിയപ്പോഴാണ് …