വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; എം.എല്‍എക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ജീവനക്കാരി
അമരാവതി: ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരി. വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധര്‍ ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ യുവതിയുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024 ല്‍ റെയില്‍വേ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്നാണ് യുവതി പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധര്‍ ആക്രമിച്ചുവെന്നും കഴിഞ്ഞ …