ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങി; ഉളിയത്തഡുക്ക സ്വദേശിയായ എട്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
മധൂര്‍: ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങി ഉളിയത്തഡുക്ക സ്വദേശിയായ എട്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. മധൂര്‍ ഉളിയത്തഡുക്കയിലെ രാജേഷ് ഗാട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകളായ തനുഷ്‌ക (8) ആണ് മരിച്ചത്. കൊല്യയില്‍ അധ്യാപികയായ മാതാവിനൊപ്പമാണ് കുട്ടി ഉള്‍പ്പെടെ കുടുംബം താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം വീട്ടില്‍ ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു എന്നറിയുന്നു. ഉള്ളാളില്‍ ഒരു സ്‌കൂളില്‍ അധ്യാപികയാണ് തനുഷ്‌കയുടെ അമ്മ. ജോലിസ്ഥലത്തിനടുത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ …