ആസ്ക് ആലംപാടിയുടെ പ്രിമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ആലംപാടി: ആസ്ക് ആലംപാടിയുടെ അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗ് 13 നു ആസ്ക് ഗ്രൗണ്ടിൽ ആരംഭിക്കും. ലോഗോ പ്രകാശനം സീബീസ് ഗ്രുപ്പോഫ്‌ ചെയർമാൻ സി ബി മുഹമ്മദ്‌ നിർവഹിച്ചു ദുൽദുൽ, ആപാസ്, സസ, ടെക്സോൺ, മനാമ, പനാമ, ബൂം ബൂം, മദകത്തിൽ, എന്നീ എട്ട് ടീമുകൾ ഏറ്റുമുട്ടും.പരിപാടിയിൽ ക്ലബ്‌ ഭാരവാഹികളായ സിദ്ദിഖ് എം, ജീലാനി, ആസ്ക് ജി സി സി പ്രസിഡന്റ് ജാബു, പ്രീമിയർ ലീഗ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.

17ന് ഭാഗിക സൂര്യഗ്രഹണം

മുംബൈ: ഈ മാസം 17ന് സൂര്യഗ്രഹണം ഭാഗികമായി അനുഭവപ്പെടും. അന്ന് ചന്ദ്രന്‍, സൂര്യനും ഭൂമിക്കുമിടയിലൂടെ കടന്നു പോവുമ്പോള്‍ സൂര്യനെ ചെറുതായേ ദര്‍ശിക്കാനാവൂ. സൂര്യനു പകരം ഒരു മോതിരം പോലെ സൂര്യ പ്രകാശം ദൃശ്യമാവും. ആകാശം ഇരുട്ടിലാവില്ലെങ്കിലും ഭാഗിക ഇരുട്ടു പ്രകടമാവും. തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ദക്ഷിണ അറ്റ്‌ലാന്റിക്, പസഫിക് സമുദ്രം എന്നിവിടങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക. സമീപ പ്രദേശങ്ങളില്‍ ഭാഗിക ഗ്രഹണം അനുഭവപ്പെടും. ഗ്രഹണ സമയത്തെ സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കുന്നതു കണ്ണിനു ദോഷകരമാണെന്നു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിച്ചിട്ടുണ്ട്. …

കാനത്തൂര്‍ സെവന്‍സ്; ആദ്യ സെമിഫൈനല്‍ ഇന്ന്

കാസർകോട്: കാനത്തൂര്‍ ഗോപി ആന്‍റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കാനത്തൂരില്‍ നടന്നു വരുന്ന സെവന്‍സ് ഫ്ളഡ്ലൈറ്റ് ടൂര്‍ണ്ണമെന്‍റിലെ ആദ്യ സെമിഫൈനൽ ഇന്ന് നടക്കും. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഗോപി ആന്‍റ് നാണു കാനത്തൂര്‍ ,കാര്‍ഗില്‍ എഫ് സി ബോവിക്കാനത്തിനെ നേരിടും.ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗറിനെ പരാജയപ്പെടുത്തിയാണ് ഗോപി ആന്‍റ് നാണു കാനത്തൂരും കളിദാസ കാറഡുക്കയെ പരാജയപ്പെടുത്തിയാണ് കാര്‍ഗില്‍ എഫ് സി ബോവിക്കാനവും സെമിഫൈനലില്‍ പ്രവേശിച്ചത്.ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി …

പെരിയ,കല്യോട്ട് ഇരട്ടക്കൊല: കൃപേഷിനും ശരത്‌ലാലിനും സ്മാരക മന്ദിരം പണിയുന്നു; സ്ഥലം കണ്ടെത്തി, തറക്കല്ലിടല്‍ ഫെബ്രുവരി 17ന് രക്തസാക്ഷിത്വ ദിനത്തില്‍

കാസര്‍കോട്: പെരിയ, കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ പേരില്‍ കല്യോട്ട് സ്മാരക മന്ദിരം പണിയുന്നു. തറക്കല്ലിടല്‍ ഫെബ്രുവരി 17ന് രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ നടക്കും.കല്യോട്ട് ടൗണിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാരക മന്ദിരം പണിയുന്നത്. ഇതിനായി സ്ഥലം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടക്കുമെന്നാണ് സൂചന. തറക്കല്ലിടലും ഈ വര്‍ഷത്തെ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയും വന്‍ സമ്മേളനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഇതു സംബന്ധിച്ച തീരുമാനവും ഏതാനും ദിവസങ്ങള്‍ക്കുള്ളിലുണ്ടാവും.2019 ഫെബ്രുവരി …

ചെര്‍ക്കള, കോലാച്ചിയടുക്കത്ത് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള കോലാച്ചിയടുക്കത്ത് യുവാവിനെ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കോലാച്ചിയടുക്കത്തെ അസീസ് (42), അബ്ഷീര്‍ (32), ആഷിഖ് (34) എന്നിവരെയാണ് കോഴിക്കോട് കുറ്റ്യാടിയിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്.കോലാച്ചിയടുക്കത്തെ സബാന മന്‍സിലിലെ സിഎന്‍ അബ്ദുല്‍ ഹാരിസി (45)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിന് രാത്രി കോലാച്ചിയടുക്കം രിഫായി മസ്ജിദിനു സമീപത്താണ് സംഭവം. ഹാരിസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് പലരോടും …

നൃത്ത പരിശീലനത്തിനിടെ വിഷ പ്രാണിയുടെ കടിയേറ്റു; 8 വയസുകാരി മരിച്ചു

നാമക്കല്‍: നൃത്ത പരിശീലനത്തിനിടെ വിഷ പ്രാണിയുടെ കടിയേറ്റ് തളര്‍ന്നുവീണ എട്ടുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശിയും കുമാരമംഗലം പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എം. രക്ഷമിതയാണ് മരിച്ചത്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം പരിശീലിക്കുകയായിരുന്നു രക്ഷമിത. ഇതിനിടയില്‍ നെറ്റിയില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. രക്ഷമിതയുടെ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം …

അതിർത്തി തർക്കം: അമ്മയ്ക്കും മകൾക്കും ക്രൂരമർദ്ദനം; സ്വർണ്ണ മാല തട്ടിപ്പറിച്ചു , പ്രതി അറസ്റ്റിൽ

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ വയോധികയെയും മകളെയും ക്രൂരമായി അക്രമിക്കുകയും സ്വര്‍ണമാല തട്ടിപ്പറിച്ചതായും പരാതി. സംഭവത്തില്‍ അയല്‍വാസിയായ വയോധികനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൂവം കാര്‍ക്കീലിലെ മൊട്ടമ്മല്‍ ഹൗസില്‍ യശോദ (60), മകള്‍ ഷൈനി (45) എന്നിവരെ ആക്രമിച്ചതിന് കുഞ്ഞി മുകളില്‍ ഹൗസില്‍ എം.കെ.സുശീലനെ (54) യാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സുശീലനുമായി ഇവര്‍ക്ക് അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വിരോധത്തില്‍ യശോദയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറിയ സുശീലന്‍ ചീത്തവിളിക്കുകയും …

ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് മഞ്ചേരി വനിത സബ് ജയിലില്‍ നിന്ന് ഷിംജിത പുറത്തുവരുന്നത്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊണ്ടിമുതലുകളായ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ …

എ.ഐ ജനറേറ്റഡ് ഉള്ളടക്കത്തിന് ലേബല്‍ നിര്‍ബന്ധമാക്കി; നിയമ ലംഘനം നീക്കം ചെയ്യാനുള്ള സമയപരിധി 3 മണിക്കൂര്‍

ന്യൂഡല്‍ഹി: എ.ഐയില്‍ ജനറേറ്റ് ചെയ്തതും ഡീപ്‌ഫേക്ക് ചെയ്തതുമായ ഉള്ളടക്കങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ നീക്കം ചെയ്യണമെന്നും എ.ഐയില്‍ ജനറേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെ ലേബലിംഗ് നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെ 36 മണിക്കൂര്‍ ആയിരുന്നു സമയ പരിധി. മറ്റ് പ്രതികരണ സമയപരിധികളും കുറച്ചിട്ടുണ്ട്. ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് സമയപരിധി 15 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായും 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായും കുറച്ചു. വഞ്ചന, …

കാറില്‍ കടത്തിയ എം ഡി എം എയുമായി ചെറുവത്തൂര്‍ തുരുത്തി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ എം ഡി എം എയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, കുഴിഞ്ഞടിയിലെ എ സി സമീറി (32)നെയാണ് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച രാത്രി ചെറുവത്തൂരിലാണ് സംഭവം. കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടയില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ കാറിനു കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്തുടര്‍ന്ന് കാര്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് 3.279 …

സമസ്തക്ക് 14ന് കോട്ടക്കലില്‍ മറുപടി പറയുമെന്ന് കാന്തപുരം; കാസര്‍കോട്ടെ ആദര്‍ശ സമ്മേളനത്തില്‍ ആഞ്ഞടിച്ച് മുജാഹിദ്

കാസര്‍കോട്: സമസ്തയില്‍ നിന്നു പുറത്തു പോയവര്‍ മാതൃസംഘടനയിലേക്ക് തിരിച്ചു വരണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ആഹ്വാനത്തിന് കോട്ടക്കലില്‍ മറുപടി നല്‍കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ . കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ്അദ്ദേഹം നിലപാട് അറിയിച്ചത്. ഫെബ്രുവരി 14ന് കോട്ടക്കലില്‍ ‘100 പ്രകാശവര്‍ഷങ്ങള്‍ സമസ്ത സെന്റിനറി വിളംബരം’ പരിപാടിയില്‍ എല്ലാത്തിനും മറുപടി പറയും. ഐക്യചര്‍ച്ചകളൊക്കെ നേരത്തെ പല തവണ നടന്നിട്ടുണ്ട്- കാന്തപുരം വ്യക്തമാക്കി.കുണിയയില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് …

മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാ സഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്; പ്രതി ഉമ്മര്‍ ഫാറൂഖിനെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ ഏക മകളെയും ഭാര്യാ സഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉമ്മര്‍ ഫാറൂഖിനെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തേയ്ക്ക് കേസ് അന്വേഷണോദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കൊലപാതകം നടന്ന ഫെബ്രുവരി രണ്ടിനു തന്നെ പിടികൂടിയിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കൂടുതല്‍ തെളിവെടുപ്പിനു സ്ഥലത്ത് എത്തിച്ചിരുന്നില്ല.ഫെബ്രുവരി രണ്ടിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം …

രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേ മാതരം ആലപിക്കണം; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേ മാതരം ആലപിക്കണമെന്ന മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും അതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കന്റും ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണം എന്നും …

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചു; സംഭവം ചിത്താരിയില്‍, 15 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു, യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായി പരാതി. പൂച്ചക്കാട്, ഏരത്ത് ഹൗസില്‍ അഹമ്മദ് മനാസിര്‍ (22), സുഹൃത്ത് ബേക്കലിലെ മുഹമ്മദ് ഷാമിന്‍ (21) എന്നിവരാണ് ആക്രമത്തിനു ഇരയായത്. സംഭവത്തില്‍ കാഞ്ഞങ്ങാട്, ബാവാനഗറിലെ ഹൈദര്‍, തന്‍വീര്‍, ജുനൈദ്, ഷബീര്‍, നാസിം, അസ്ലു, അഫ്‌സല്‍, ആഷിഖ്, അദ്‌നാന്‍ തുടങ്ങി 15 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചിത്താരിയിലാണ് കേസിനാസ്പദമായ സംഭവം. ചിത്താരിയിലെ വഴിയോര ഹോട്ടലില്‍ നിന്നു ഭക്ഷണം …

സ്‌കൂളില്‍ വിതരണം ചെയ്ത വിരഗുളിക കഴിച്ച 120 ലധികം വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍

ലക്‌നൗ: സ്‌കൂളില്‍ വിതരണം ചെയ്ത വിരഗുളിക കഴിച്ച 120 ലധികം വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളിലെ സ്‌കൂളുകളില്‍ ദേശീയ വിരമരുന്ന് ദിനത്തോട് അനുബന്ധിച്ച് വിതരണം ചെയ്ത മരുന്ന് കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്. തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫറൂഖാബാദില്‍, കമല്‍ഗഞ്ച് ബ്ലോക്കിലെ റാത്തോറ, മൊഹദ്ദീന്‍പൂര്‍ ഗ്രാമത്തിലെ ജവഹര്‍ ലാല്‍ പ്രേമ ദേവി സ്‌കൂളിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട 33 വിദ്യാര്‍ത്ഥികളെ കമല്‍ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും 67 പേരെ …

രക്തസമ്മര്‍ദ്ദം: കിളിംഗാറിലെ ലോകേഷ് അന്തരിച്ചു

കാസര്‍കോട്: രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നീര്‍ച്ചാല്‍ കിളിംഗാര്‍ മുണ്ടാന്‍തടുക്കയിലെ ലോകേഷ് (48) അന്തരിച്ചു. ശ്രീരാം ഫിനാന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. ഡിസ്‌ക് സംബന്ധിച്ച അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയിലായിരുന്ന ലോകേഷിനു ചൊവ്വാഴ്ച രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നു കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി മരിച്ചു. പരേതനായ രാമചന്ദ്ര-സുമതി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: സുസ്മിത (എസ്ബിഐ). മകള്‍: തുഷാര.

ഉണക്കികെട്ടിവച്ച 4 ചാക്ക് അടയ്ക്ക സ്‌കൂട്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച വിരുതന്‍ കയ്യോടെ പിടിയില്‍, സംഭവം അമ്പലത്തറ, ആനക്കുഴിയില്‍

കാസര്‍കോട്: വീട്ടുവരാന്തയില്‍ സൂക്ഷിച്ചിരുന്ന നാലു ചാക്ക് ഉണങ്ങിയ അടയ്ക്ക സ്‌കൂട്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. മടിക്കൈ, മടിക്കൈ പഞ്ചായത്ത് നിവാസിയായ യുവാവാണ് പിടിയിലായത്‌. ഇയാളെ അമ്പലത്തറ പൊലീസ് ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച രാത്രി 12.45 മണിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-‘തായന്നൂര്‍, ആനക്കുഴിയിലെ കര്‍ഷകന്‍ വര്‍ഗ്ഗീസിന്റെ വീട്ടുവരാന്തയില്‍ നിന്നാണ് നാലുചാക്ക് അടയ്ക്ക മോഷണം പോയത്. റോഡരുകില്‍ സ്‌കൂട്ടി നിര്‍ത്തിയ ശേഷം നടന്നാണ് യുവാവ്‌ വര്‍ഗ്ഗീസിന്റെ വീട്ടു മുറ്റത്ത് …

പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ (50) അന്തരിച്ചു. കെട്ടിട നിര്‍മ്മാണത്തൊഴിലാളികൂടിയായ ഇദ്ദേഹം കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആശുപത്രിയിലായിരുന്നു അന്ത്യം.ചികിത്സയിലായിരുന്ന ഗണേശന്റെ ജീവന്‍ രക്ഷിക്കുന്നതിനു നാടും കബഡി താരങ്ങളും ഒറ്റക്കെട്ടായിരുന്നു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം.