മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 20 വര്‍ഷം തടവും മാധ്യമ പ്രവര്‍ത്തകന്‍ ഛത്രപതിയുടെ കൊലപാതകത്തിന് ജീവപര്യന്തം തടവും അനുഭവിക്കുകയാണ് ഗുര്‍മീത് റാം റഹീം സിംഗ്. കേസില്‍ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. എന്നാല്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരും.

2002ല്‍ ഹരിയാനയിലെ സിര്‍സയില്‍ വീടിന്റെ മുന്‍പില്‍ വെച്ചാണ് റാം ചന്ദര്‍ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുര്‍മീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page