കുമ്പളയില്‍ പൂഴി കടത്തിന് പുതുവഴി; മാരുതി 800ലും ഓംനിയിലും കടത്തിയ പൂഴിയും വാഹനങ്ങളും പിടിയില്‍; രക്ഷപ്പെട്ട ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു; ഇന്നു പിടിവീഴുമെന്നു സൂചന

കുമ്പള: പൂഴി കടത്തിന് കുമ്പളയില്‍ പുതുവഴി കണ്ടെത്തിയ രണ്ടുപേര്‍ കുടുങ്ങി.
ആരിക്കാടി കടവില്‍ നിന്നു വാരി ചാക്കില്‍ നിറച്ചു മാരുതി ഓംനിവാനിലും 800 കാറിലും കുത്തിനിറച്ചു കടത്തുകയായിരുന്ന രണ്ടു വാഹനങ്ങള്‍ കുമ്പള പൊലീസ് പിടിച്ചു. പൊലീസിനെക്കണ്ട് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി എസ് ഐ അനന്തകൃഷ്ണന്‍ പറഞ്ഞു. എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മണല്‍ കടത്തു പിടികൂടിയത്. പൊലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്കു വേണ്ടി വല വീശിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പ്രത്യാശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page