പശ്ചിമേഷ്യന്‍ സംഘര്‍ഷം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പാചകവാതക വില; 60 രൂപ വര്‍ധിച്ചു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചകവാതക വില കുതിച്ചുയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. അതേസമയം, പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇറാന്റെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിയതാണ് പ്രതിസന്ധിക്കു കാരണം. പാചകത്തിനു മാത്രമല്ല വൈദ്യുതി ഉല്‍പാദനം, വ്യവസായശാലകള്‍, വളം നിര്‍മാണം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ എല്‍എന്‍ജി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ പകുതിയും ഖത്തര്‍, യുഎഇ രാജ്യങ്ങളില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. യുദ്ധ സാഹചര്യത്തില്‍ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ഖത്തര്‍ എനര്‍ജിയുമായി ഇന്ത്യയുടെ പൊതുമേഖലാ വാതക കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജിക്ക് ദീര്‍ഘകാല കരാറുണ്ട്. ഇതുപ്രകാരം 2048 വരെ പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഖത്തര്‍ ലഭ്യമാക്കേണ്ടതാണ്. യുഎസില്‍ നിന്ന് 18.5 ശതമാനം, അംഗോള 7.7 ശതമാനം, നൈജീരിയ 5.18 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്‍എന്‍ജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page