കാഞ്ഞങ്ങാട് സ്വദേശിയെ കാറില്‍ കയറ്റി ഉപ്പളയിലേയ്ക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി കുരുമുളക് സ്‌പ്രേ അടിച്ചു; നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍ കയറ്റികൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിച്ചു. തുടര്‍ന്ന് നഗ്ന ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്, കൊളവയല്‍ ടി കെ ഹൗസിലെ ടി എ സഹദി (37)ന്റെ പരാതില്‍ കൊളവയലിലെ അഫ്‌സല്‍, കണ്ടാല്‍ അറിയാവുന്ന മറ്റു നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 9.45 മണിയോടെ ഇക്ബാല്‍ ജംഗ്ഷനില്‍ വച്ചാണ് പരാതിക്കാരന്‍ അഫ്‌സലിന്റെ കാറില്‍ കയറിയത്. രാത്രി 11 മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പളയിലെത്തി. അവിടെ വച്ച് മറ്റൊരു കാറില്‍ കയറ്റി. തുടര്‍ന്ന് അഫ്‌സലും മറ്റു നാലു പേരും ചേര്‍ന്ന് പരാതിക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. നഗ്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page