പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ ഇന്ന് രാവിലെ കാറിടിച്ച് മരിച്ചു. വെള്ളൂരിലെ വി രാമചന്ദ്രന്‍ (86) ആണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ടയേര്‍ഡ് സീനിയര്‍ മാനേജരായിരുന്നു. കാറമേലില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവരികയും ഇന്നത്തെ വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുകയും ചെയ്തതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.

പിന്നീട് പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനായി. വെള്ളൂരിലെ ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകനായിരുന്നു. നേരത്തെ ഇന്ത്യന്‍ കരസേനയില്‍ ജോലി ലഭിച്ചിരുന്നുവെങ്കിലും പൊലീസ് വെരിഫിക്കേഷനില്‍ പിരിച്ചു വിടപ്പെട്ടു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെയാണ് അപകടം. അപകടമുണ്ടാക്കിയ കാര്‍ സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്നയാളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാനിരിക്കുന്നതേ ഉള്ളൂ.

പി.ടി ജാനകിയാണ് ഭാര്യ. മക്കള്‍: പ്രൊഫ: പി.ടി ജയചന്ദ്രന്‍(യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രൂണ്‍സ്വിക് കാനഡ), ശ്രീലത പി.ടി (റിട്ടയേര്‍ഡ് അധ്യാപിക, മുത്തത്തി എസ് വി. യു പി സ്‌കൂള്‍), അഡ്വ: പി.ടി സുധീര്‍ കുമാര്‍. (പയ്യന്നൂര്‍). മരുമക്കള്‍: ദീപ (വാരം) മുരളീചന്ദ്രന്‍ (റിട്ടയേര്‍ഡ് സീനിയര്‍ മാനേജര്‍ എസ്.ബി.ഐ)
ബേബി രൂപശ്രീ ( ജി.എം.യു.പി സ്‌കൂള്‍ പെരുമ്പ)
സഹോദരങ്ങള്‍: വി നാരായണന്‍(പ്രസിഡണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രി),വി കുഞ്ഞികൃഷ്ണന്‍(റിട്ടയേര്‍ഡ് സെക്രട്ടറി പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക്), പരേതയായ വണ്ണാടില്‍ മാധവി (കരിവെള്ളൂര്‍).

രണ്ടു മണിക്ക് മൃതദേഹം വെള്ളൂര്‍ കെ ചന്തന്‍ കുഞ്ഞി സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം വൈകിട്ട് വെള്ളൂരില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page