തളങ്കരയില്‍ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി; രാജപുരത്തും യുവതിയെയും മകനെയും കാണാനില്ല

കാസര്‍കോട്: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളങ്കര സിറാമിക്‌സ് റോഡിനു സമീപത്തെ നിസാമുദ്ദീന്റെ ഭാര്യ സബാനത്ത് (23), മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും കാണാതായതെന്നു ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

രാജപുരത്ത് അംഗന്‍വാടിയിലേയ്ക്ക് പോയ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായും പരാതി ഉയര്‍ന്നു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടോടി ചീമുള്ളടുക്കത്തെ സിനോജിന്റെ ഭാര്യ ആര്‍ രജിത (33) മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മകനെയും കൂട്ടി പേരടുക്കം അംഗണ്‍വാടിയിലേയ്ക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവായ കെ ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page