മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അഴീക്കോട് പൂതപ്പാറയിലെ എ തേജസി (28)നെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ് സിയാദും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍, ആനയിടുക്കില്‍ നടത്തിയ പരിശോധനയിലാണ് തേജസിനെ പിടികൂടിയത്. ആനയിടുക്കില്‍ വാടകയ്ക്ക് താമസിച്ച് ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃര്‍ പറഞ്ഞു.
ആര്‍ പി അബ്ദുല്‍ നാസര്‍, പി കെ അനില്‍ കുമാര്‍, സി പുരുഷോത്തമന്‍, ഷജിത്ത് കെ, ഉമേഷ്, ഗണേഷ് ബാബു, പി വി നവനീത്, കെ ടി ഫൈസല്‍, വി കെ സായൂജ്, എ വി രതിക എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page