നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: നിയന്ത്രണം വിട്ട മിനിലോറി ദേഹത്തേക്ക് മറിഞ്ഞു വീണു തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. പയ്യന്നൂര്‍, കല്ലേറ്റിന്‍കടവിലെ ദാമോദരന്റെ ഭാര്യ പി.വി ശോഭ (55), പരേതനായ നാരായണന്റെ ഭാര്യ ടി.വി യശോദ (65) എന്നിവരാണ് മരിച്ചത്. ശോഭ സംഭവസ്ഥലത്തും യശോദ ആശുപത്രിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കല്ലേറ്റിന്‍കടവിലെ വി.പി ലേഖ (48)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ രാമന്തളി, കുരിശുമുക്കിലാണ് അപകടം. റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് …

പനയില്‍ നിന്നു കുളത്തില്‍ വീണു വൃദ്ധന്‍ മരിച്ചു

കാസര്‍കോട്: പനയില്‍ കയറിയ ആള്‍ അതിന്റെ ചുവടിനടുത്തുള്ള കുളത്തില്‍ വീണു മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ, കാക്കബെട്ടു ഹൗസിലെ ബാബുനായിക് (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആദൂര്‍ പൊലീസ് കേസെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി, ചാമുണ്ഡിക്കുന്ന്, തുമ്പോടിയിലെ എങ്കപ്പു നായികിന്റെ മകള്‍ ഇ. സൗമ്യ(32)ആണ് ജീവനൊടുക്കിയത്. ബിരുദാനന്തരബിരുദധാരിയാണ് സൗമ്യ. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, രമ്യ. രാജപുരം പൊലീസ് കേസെടുത്തു.

പ്രമുഖ പണ്ഡിതന്‍ പള്ളത്തടുക്ക പരമേശ്വരഭട്ട് അന്തരിച്ചു

ബദിയടുക്ക: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പള്ളത്തടുക്ക പരമേശ്വര ഭട്ട് (85) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് ഉഡുപ്പിയിലെ മകന്‍ സുബ്രഹ്‌മണ്യയുടെ വീട്ടിലായിരുന്നു അന്ത്യം. വൈദികനായ അദ്ദേഹം 60 വര്‍ഷത്തിലേറെയായി സാമൂഹിക സേവന രംഗത്ത് സജീവമാണ്. കൂടാതെ നിരവധി ഭജനാ മന്ദിരം, ദൈവസ്ഥാനങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ സുബ്രായ ഭട്ട്-പരമേശ്വരി ദമ്പതികളുടെ മകനാണ്. ഭാര്യ ജാഹ്നവി, മക്കള്‍: സുബ്രഹ്‌മണ്യ ഭട്ട്, ശിവശങ്കര്‍ ഭട്ട്, ശശിധര്‍ ഭട്ട്, മരുമക്കള്‍: മുരളീധര്‍, സ്വര്‍ണ ഗൗരി, …

സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചതു ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. കൊല്ലം, കണ്ണനല്ലൂര്‍, മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രാത്രി പത്തരയോടെ നവാസ് അക്രമ സംഭവം ഉണ്ടായ സ്ഥലത്ത് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം …

‘നായപരാമര്‍ശം’ തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍: എന്‍.എന്‍ കൃഷ്ണദാസ്

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചു നടത്തിയ നായപരാമര്‍ശം തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു മുന്‍ എം.പി.യും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.നായപരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ പൊട്ടിത്തെറിച്ചതു ബോധപൂര്‍വ്വമാണ്-അദ്ദേഹം തുടര്‍ന്നു പറഞ്ഞു.പാര്‍ട്ടിയുമായി കഴിഞ്ഞ ദിവസം ഭിന്നത പ്രകടിപ്പിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കാവല്‍ നിന്നതു ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്നു താന്‍ പേരെടുത്തു …

സിപിഎം തന്നെ തഴഞ്ഞുവെന്ന് കാരാട്ട് റസാഖ്; മന്ത്രി റിയാസിനെതിരെയും വിമര്‍ശനം; രണ്ടും കല്‍പ്പിച്ചെന്ന് സൂചന

കോഴിക്കോട്: സിപിഎം തന്നെ തഴഞ്ഞുവെന്നും താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നും മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് ആരോപിച്ചു. പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.പി.വി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.റസാഖ് നേരത്തെ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് റസാഖ് പത്രസമ്മേളനം നടത്തിനിലപാട് വ്യക്തമാക്കിയത്.മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. …

എ.ഡി.എമ്മിന്റെ മരണം: ദിവ്യയ്‌ക്കെതിരെ ധൃതിപിടിച്ച് നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബു ആത്മഹത്യ ചെയ്ത കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു അനുസരിച്ചു മാത്രം നടപടി വേണ്ടതുള്ളുവെന്നും യോഗം തീരുമാനിച്ചു. കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെയെന്നും യോഗത്തില്‍ ധാരണയായി.അതേ സമയം എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉയര്‍ന്നു വന്നില്ലയെന്നാണ് സൂചന.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് തലശ്ശേരി കോടതി പരിഗണിക്കുക.

കാഞ്ഞങ്ങാട്ട് ജന്മദിനാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒളിവില്‍ പോയ പ്രതികളെ ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് പിടികൂടി

കാസര്‍കോട്: ജന്മദിനാഘോഷ പരിപാടി നടക്കുന്നതിനിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, ഇട്ടമ്മലിലെ അഫ്‌സല്‍, ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലെ നൗഷാദ്, ആറങ്ങാടിയിലെ റാസിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.ടി.പി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആറങ്ങാടിയിലെ ഷാഫിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒക്ടോബര്‍ 10ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇട്ടമ്മല്‍ ഇക്ബാല്‍ സ്‌കൂളിനു സമീപത്തെ കെ.സി …

കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സംഘാംഗമായ ജസീല അറസ്റ്റില്‍, അനന്തകൃഷ്ണന് 5,78,327 രൂപയും അഷ്‌റഫിന് 43,59,950 രൂപയും നഷ്ടമായി

കണ്ണൂര്‍: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഘാംഗമായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഏച്ചൂര്‍, വട്ടപ്പൊയില്‍ താഴെവീട്ടില്‍ ജസീലയെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഘത്തില്‍പ്പെട്ട മൂന്നു പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിട്ട. …

വില്‍സ്വരാജിനും മുതിര്‍ന്ന താളവാദ്യ വിദഗ്ധന്‍ ജോയ് തോമസിനും ഡാലസില്‍ സ്വീകരണം

-പി പി ചെറിയാന്‍ ഡാളസ്: കേരളത്തില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ എത്തിയ പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജിനും യു.കെയില്‍ നിന്നും എത്തിയ മുതിര്‍ന്ന താളവാദ്യ വിദഗ്ധന്‍ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസില്‍ ഊഷ്മള സ്വീകരണം നല്‍കി24നു ഗാര്‍ലാന്‍ഡ് കിയാ ഓഡിറ്റോറിയത്തില്‍ ഡി മലയാളി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ അനശ്വര്‍ മാമ്പിള്ളി, ഇന്ത്യാ പ്രസ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, കേരള ലിറ്റററി ഓട് ഡാളസ് സിജു വി ജോര്‍ജ്, പ്രദീപ്നാഗനൂലില്‍ പ്രസംഗിച്ചു.സംഗീത സന്ധ്യയില്‍ സംഗീതാസ്വാദകര്‍ക്കു …

വിവാഹം ദുര്‍ബലമായ നൂല്‍ച്ചരടില്‍ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധം: വെരി റവ. കെ.വൈ ജേക്കബ്

-പി പി ചെറിയാന്‍ മസ്‌ക്വിറ്റ്(ഡാളസ്): കുടുംബം എന്നത് സുശക്തമായ ബന്ധമാണോ അതോ ബാധ്യതയാണാ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാമെന്ന് വെരി റവ. കെ.വൈ ജേക്കബ് പറഞ്ഞു. വിവാഹത്തില്‍ വധൂവരന്മാര്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതു ശക്തമായ ഉരുക്കു ചങ്ങലകൊണ്ടൊ വടംകൊണ്ടൊ അല്ലെന്നും മറിച്ചു ദുര്‍ബലമായ നൂല്‍ച്ചരടുകള്‍ കൊണ്ടാണെന്നു അച്ചന്‍ ഓര്‍മിപ്പിച്ചു.നൂല്‍ച്ചരടുകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹ ബന്ധം ജീവിതകാലം മുഴുവന്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്നതെന്നും അതിലൂടെ സ്വായത്തമാകുന്ന സന്തോഷം ശാശ്വതമാക്കാനും യേശു ക്രിസ്തുവിനെ എപ്പോഴും മനസ്സില്‍ കുടിയിരുത്തണമെന്നും അച്ചന്‍ ഉദ്ബോധിപ്പിച്ചു.ക്രിസ്തുവിന്റെ ക്രൂശ് ചുമക്കുവാന്‍ ഭാഗ്യം …

റീല്‍സ് ആരാധകനോടുള്ള പ്രണയം വില്ലനായി; ഭാര്യയ്ക്കു എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത ഭര്‍ത്താവിനു നഷ്ടമായത് സ്വന്തം ജീവന്‍

മംഗ്‌ളൂരു: റീല്‍സ് ആരാധകനുമായുള്ള യുവതിയുടെ പ്രണയം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഒടുവില്‍ യുവതിയും കാമുകനും ഇരുമ്പഴിക്കകത്തായി. കാര്‍ക്കള, അജക്കാപുവിലെ പ്രതിമ (26), കാമുകന്‍ ദിലീപ് ഹെഗ്‌ഡെ (28) എന്നിവരെയാണ് കാര്‍ക്കള പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിമയുടെ ഭര്‍ത്താവ് ബാലകൃഷ്ണ പൂജാരി (44) ഒക്ടോബര്‍ 20ന് രാത്രിയിലാണ് മരണപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘നേരത്തെ മുംബൈയില്‍ കാന്റീന്‍ നടത്തിവരികയായിരുന്നു ബാലകൃഷ്ണ പൂജാരിയും ഭാര്യ പ്രതിമയും. കോവിഡ് കാലത്തോടെ കാന്റീന്‍ അടച്ചുപൂട്ടി ഇരുവരും നാട്ടില്‍ തിരികെയെത്തി. റീല്‍സ് എടുക്കുന്നതില്‍ …

മല്‍പ്പിടുത്തത്തിനിടയില്‍ വായില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യാശ്രമം; ഇതെത്ര കണ്ടതാണെന്ന് പൊലീസ്, കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കാരാട്ട് നൗഷാദ് കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെസ്‌റ്റേഷനു സമീപത്തു വച്ചാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.കേരള, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലായി നൂറിലേറെ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദിനെതിരെ വിവിധ സ്റ്റേഷനുകളില്‍ വാറന്റുമുണ്ട്. കുറച്ചു കാലമായി മംഗ്‌ളൂരുവിലായിരുന്ന നൗഷാദിന്റെ താമസമെന്ന് പൊലീസ് പറഞ്ഞു.ഇതിനിടയില്‍ നൗഷാദ് കാഞ്ഞങ്ങാട്ടേക്ക് കവര്‍ച്ച ലക്ഷ്യമിട്ട് എത്താന്‍ സാധ്യതയുള്ളതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. രണ്ടു ദിവസമായി ജാഗ്രതയിലായിരുന്നു …

ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തു; 60കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഭര്‍തൃമതിയായ 37കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പരാതിക്കാരി. പലതവണ ബലാത്സംഗം ചെയ്തുവെന്നു യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ബലാത്സംഗത്തിനു കേസെടുത്ത ചിറ്റാരിക്കാല്‍ പൊലീസ് കടുമേനി സ്വദേശിയായ നാരായണ(60)നെ അറസ്റ്റു ചെയ്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭര്‍തൃസഹോദരന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

സുള്ള്യ: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ പ്രതി അറസ്റ്റില്‍. സുള്ള്യ, കൊടിയാര്‍, കല്ലര്‍പ്പെയിലെ ജയഭാരതി (56)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയഭാരതിയുടെ ഭര്‍തൃസഹോദരന്‍ ശങ്കര നായകി(60)നെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍തൃസഹോദരന്റെ മരണത്തിനു ശേഷം ജയഭാരതിയും മകനും ശങ്കരനായികിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ശാരീരികമായി തളര്‍ന്ന ആളാണ് ശങ്കരനായിക്. അടുത്തിടെ ജയഭാരതിയുടെ മകന്‍ ഗള്‍ഫിലേക്ക് പോയി. അതിനു ശേഷം ശങ്കരനായകും ജയഭാരതിയും മാത്രമാണ് വീട്ടില്‍ താമസം.ഒക്ടോബര്‍ 12ന് രാത്രി 12 മണിക്ക് വീടിനു …

ഉപ്പള, പാറക്കട്ടയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; ജനങ്ങള്‍ പരിഭ്രാന്തിയില്‍, വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി

കാസര്‍കോട്: ഉപ്പള, നയാബസാര്‍, പാറക്കട്ടയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് പാറക്കട്ട ഭാഗത്ത് പുലിയെ കണ്ടതായി പ്രചരണം തുടങ്ങിയത്. വിവരമറിഞ്ഞവര്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങിയതോടെ ജനങ്ങള്‍ക്കിടയില്‍ ഭീതി പടരാന്‍ ഇടയാക്കി. ഫോറസ്റ്റ് അധികൃതരും പൊലീസും എത്തി പരിസരത്തെല്ലാം വ്യാപകമായി തെരച്ചില്‍ നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലിയോട് സാമ്യമുള്ള മറ്റേതെങ്കിലും ജീവിയെ ആയിരിക്കാം പാറക്കട്ടയില്‍ കണ്ടതെന്നാണ് ഫോറസ്റ്റ് അധികൃതരുടെ സംശയം.

ഉപ്പളയില്‍ വീണ്ടും ലഹരിവേട്ട; ഒരു കിലോ കഞ്ചാവുമായി ബപ്പായിത്തൊട്ടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ വീണ്ടും ലഹരിവേട്ട. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കിലോ കഞ്ചാവ് പിടികൂടി. ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദി (49)നെ അറസ്റ്റു ചെയ്തു. കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലാണ് മുഹമ്മദ് അര്‍ഷാദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ബാഗിലാക്കി കട്ടിലിനു താഴെ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവെന്നു പൊലീസ് പറഞ്ഞു.പൊലീസ് സംഘത്തില്‍ എ.എസ്.ഐ ദിനേശ്, പൊലീസുകാരായ അശ്വിനി, രതീഷ്, ഡ്രൈവര്‍ …