ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭര്‍തൃസഹോദരന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

സുള്ള്യ: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ പ്രതി അറസ്റ്റില്‍. സുള്ള്യ, കൊടിയാര്‍, കല്ലര്‍പ്പെയിലെ ജയഭാരതി (56)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയഭാരതിയുടെ ഭര്‍തൃസഹോദരന്‍ ശങ്കര നായകി(60)നെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍തൃസഹോദരന്റെ മരണത്തിനു ശേഷം ജയഭാരതിയും മകനും ശങ്കരനായികിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ശാരീരികമായി തളര്‍ന്ന ആളാണ് ശങ്കരനായിക്. അടുത്തിടെ ജയഭാരതിയുടെ മകന്‍ ഗള്‍ഫിലേക്ക് പോയി. അതിനു ശേഷം ശങ്കരനായകും ജയഭാരതിയും മാത്രമാണ് വീട്ടില്‍ താമസം.
ഒക്ടോബര്‍ 12ന് രാത്രി 12 മണിക്ക് വീടിനു പുറത്തിറങ്ങിയ ശങ്കരനായ്ക്, ജയഭാരതി ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനല്‍ വഴി പെട്രൊളൊഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജയഭാരതി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page